ലോലിപോപ്പ്
ഓർമ്മച്ചെപ്പ്- മനസ്സിൽ കുറിച്ചിട്ടിട്ടുള്ള ഒരായിരം ഓർമ്മകൾ പങ്കിടാൻ ഒരിടം. ആദ്യമായാണ് ഞാൻ ഒരു Blog എഴുതണത്. Facebook ൽ കുറച്ച് കാലായിട്ട് എന്തെങ്കിലുെമൊക്കെ എഴുതാറുണ്ടെങ്കിലും ഈയിടെ എന്റെ ഒരു സുഹൃത്ത് Quarantine challenges ന്റെ ഭാഗായിട്ട് post ചെയ്ത എന്റെ ഒരു ചിത്രത്തിനോടപ്പം Blog എഴുതി തുടങ്ങണം എന്ന് പറഞ്ഞപ്പഴാണ് ഞാൻ സത്യം പറഞ്ഞാൽ ഇതിനെപ്പറ്റി ചിന്തിക്കണത്. അപ്പോ ഇനി മുതൽ ഇടയ്ക്ക് കുറച്ച് കഥ പറയാനും യാത്രാനുഭവങ്ങൾ പങ്കിടാനും ചെറിയ ചില ആശയങ്ങൾ share ചെയ്യാനുമൊക്കെയായിട്ട് ഞാൻ ഇവിടെണ്ടാവും. അപ്പൊ ഒരു കഥ കേട്ടാലോ... എനിക്ക് ഒരു എട്ട് വയസ്സ് പ്രായം. അപ്പൂന് ആറും. ഞങ്ങൾടെ രണ്ടാൾടേം പിറന്നാളിന് ഉള്ള പതിവാണ്- ഓർമ്മ വെച്ച കാലം മുതൽ ഞങ്ങൾടെ കളിക്കൂട്ടുകാരായ, എന്റെ സഹപാഠികളായ രണ്ട് പേർ- അതുലും റോഷനും പിന്നെ വീണോപ്പോളും റോഷന്റെ ഏട്ടൻ ഋഷിയെട്ടനും ഇവരുടെ ഒക്കെ അച്ഛൻ അമ്മമാരും വീട്ടിൽ വരും. ഗംഭീര കളി ആണ്. കുത്തി മറിഞ്ഞ് കളിച്ച് വേർത്ത് വരുമ്പോഴേക്കും food ready ആയിണ്ടാവും. മനസ്സും വയറും നിറയോളം കഴിക്കന്നേ. അതൊക്കെക്കഴിഞ്ഞ് കഥേ പറഞ്ഞ് ഇരിക്കുമ്പഴേക്കും അവർക്ക് പോവാറാവും. ആ പ്രാവശ്യം ഒരു സംഭവണ്ട...