ലോലിപോപ്പ്

ഓർമ്മച്ചെപ്പ്- മനസ്സിൽ കുറിച്ചിട്ടിട്ടുള്ള ഒരായിരം ഓർമ്മകൾ പങ്കിടാൻ ഒരിടം.

ആദ്യമായാണ് ഞാൻ ഒരു Blog എഴുതണത്. Facebook ൽ കുറച്ച് കാലായിട്ട് എന്തെങ്കിലുെമൊക്കെ എഴുതാറുണ്ടെങ്കിലും ഈയിടെ എന്റെ ഒരു സുഹൃത്ത് Quarantine challenges ന്റെ ഭാഗായിട്ട് post ചെയ്ത എന്റെ ഒരു ചിത്രത്തിനോടപ്പം Blog എഴുതി തുടങ്ങണം എന്ന് പറഞ്ഞപ്പഴാണ് ഞാൻ സത്യം പറഞ്ഞാൽ ഇതിനെപ്പറ്റി ചിന്തിക്കണത്. അപ്പോ ഇനി മുതൽ ഇടയ്ക്ക് കുറച്ച് കഥ പറയാനും യാത്രാനുഭവങ്ങൾ പങ്കിടാനും ചെറിയ ചില ആശയങ്ങൾ share ചെയ്യാനുമൊക്കെയായിട്ട് ഞാൻ ഇവിടെണ്ടാവും.

അപ്പൊ ഒരു കഥ കേട്ടാലോ... എനിക്ക് ഒരു എട്ട് വയസ്സ് പ്രായം. അപ്പൂന് ആറും. ഞങ്ങൾടെ രണ്ടാൾടേം പിറന്നാളിന് ഉള്ള പതിവാണ്- ഓർമ്മ വെച്ച കാലം മുതൽ ഞങ്ങൾടെ കളിക്കൂട്ടുകാരായ, എന്റെ സഹപാഠികളായ രണ്ട് പേർ- അതുലും റോഷനും പിന്നെ വീണോപ്പോളും റോഷന്റെ ഏട്ടൻ ഋഷിയെട്ടനും ഇവരുടെ ഒക്കെ അച്ഛൻ അമ്മമാരും വീട്ടിൽ വരും. ഗംഭീര കളി ആണ്. കുത്തി മറിഞ്ഞ് കളിച്ച് വേർത്ത് വരുമ്പോഴേക്കും food ready ആയിണ്ടാവും. മനസ്സും വയറും നിറയോളം കഴിക്കന്നേ. അതൊക്കെക്കഴിഞ്ഞ് കഥേ പറഞ്ഞ് ഇരിക്കുമ്പഴേക്കും അവർക്ക് പോവാറാവും. ആ പ്രാവശ്യം ഒരു സംഭവണ്ടായി. പിറന്നാളിന് gift കിട്ടിയ പൊതികളൊന്നിൽ രണ്ട് ലോലിപോപ്പ് ഇണ്ടായിരുന്നു. ഞാൻ കവറിലെന്തൊക്കെയാ എന്നറിയാനുള്ള ആക്രാന്തം കാരണം ഓരോന്നും തുറന്ന് നോക്കി. അപ്പൊണ്ട് ദേ ലോലിപോപ്പ്. ഞാൻ അത് അങ്ങോട്ടെടുത് നല്ല ആസ്വദിച്ച് കഴിക്കാൻ തുടങ്ങി. ചെറുതല്ലേ.. അടുത്ത പരിപാടി നേരെ അതുലിന്റേം റോഷന്റെം അടുത്ത് ചെന്ന് അവരെ കൊതിപ്പിക്കാൻ തൊടങ്ങി. ഇത് കണ്ടപ്പോ അപ്പൂം ഓടി ചെന്ന് ലോലിപോപ്പ് എടുത്ത് വന്നു. ഹസീന ആന്റിയോടും വിനു അങ്കിളിനോടും (അതുലിന്റെ അച്ഛനും അമ്മയും) സംസാരിക്കാർന്ന അച്ഛൻ ഇത് കണ്ടപ്പോ നേരെ എന്റെ അടുത്ത് വന്നു. എന്നിട്ട് ഒരു കാര്യം മാത്രേ പറഞ്ഞുള്ളൂ. ഇനി മേലിൽ ഇങ്ങനെ ചെയ്യരുത്. വേറെ ആളുകൾ ഉള്ളപ്പോ എന്ത് സാധനം ആണെങ്കിലും ഒറ്റയ്ക്ക് കഴിക്കരുത്. എല്ലാവർക്കും കൊടുക്കാൻ ശ്രമിക്കാ.. സംഗതി വളരെ ചെറിയ കാര്യാണ്. പക്ഷേ അച്ഛൻ അത് പറഞ്ഞ് മനസ്സിലാക്കി തന്ന tone. 18 വർഷങ്ങൾക്ക് ശേഷവും ഇത് മനസ്സിലുണ്ട് എന്ന് പറയുമ്പോ അറിയാലോ അതിന്റെ depth. അന്നു മുതൽ ഇന്നു വരെ ഞാൻ ആ വാക്ക് തെറ്റിച്ചിട്ടില്ല എന്ന് വിശ്വസിക്കുണു. കാലങ്ങൾ കടന്ന് പോയിട്ടും പാചകം ഒക്കെ ഭയങ്കര കമ്പം ആയൊണ്ട് എപ്പോഴും എന്തെങ്കിലുമൊക്കെ ഉണ്ടാക്കാൻ ശ്രമിക്കും. അപ്പോഴും എനിക്ക് ഏറ്റവും ഇഷ്ടം ആരെയെങ്കിലും ഒക്കെ കഴിപ്പിക്കാനാണ്.
നമ്മൾ കുഞ്ഞായിരിക്കുമ്പോൾ നടക്കുന്ന സംഭവങ്ങൾ പലതും നമ്മളറിയാതെ തന്നെ നമ്മുടെ മനസ്സിൽ പതിയും. വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് വേണ്ട പോലെ വേണ്ട രീതിയിൽ പറഞ്ഞു തരാൻ അച്ഛനും അമ്മയും എന്നും ശ്രദ്ധിച്ചേർന്നു. ഇന്നും അത് തുടരുന്നു.

Comments

  1. കൊള്ളാം .... അസ്സൽ ആയിട്ടുണ്ട്

    ReplyDelete
  2. 👏 keep going 👍 waiting for the next one 😍😇

    ReplyDelete
  3. Very nice Kanna.. an excellent beginning. Keep writing. Best wishes 👍

    ReplyDelete
  4. കൊള്ളാലോ ❤️

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. Super....ഇനിയും എഴുതണം....

    ReplyDelete
  7. Iniyum ezhuthanam...orupadu....orupadu....👍👌🏻🥰😘

    ReplyDelete

Post a Comment

Popular posts from this blog

Still Human: Notes from a Room I Didn’t Choose

തണുപ്പ് (Travelogue series- 9)

അലഞ്ഞു തിരിഞ്ഞ വൈകുന്നേരങ്ങൾ (Travelogue series- 4)