Off to Delhi (Travelogue series-2)

Net പരീക്ഷയുടെ തൽതലേ ദിവസം. ഡിസംബർ 16ാം തീയ്യതി. ഏകദേശം ഒരു 6 മണി ആയിക്കാണും. YHA യുടെ site ൽ ഞാൻ trek ന് register ചെയ്തിട്ടുണ്ടെങ്കിലും അന്ന് അവരുടെ site ന് എന്തൊക്കെയോ issues ഉണ്ടായിരുന്നോണ്ട് confirmation mail ഒന്നും കിട്ടീട്ടിണ്ടാർന്നില്ല്യ. പക്ഷെ ഞാൻ അവരെ വിളിച്ചന്വേഷിച്ചപ്പോൾ പറഞ്ഞേർന്നത് cite ശരിയാവുമ്പോൾ confirm ആവും എന്നാണ്.  അങ്ങനെയിരിക്കുമ്പോൾ site ൽ update കണ്ടു, issues resolve ചെയ്തു എന്ന്. എന്നിട്ടും എനിക്ക് mail ഒന്നും വരാഞ്ഞതു കൊണ്ട് ഞാൻ അവരെ വീണ്ടും വിളിച്ചന്വേഷിച്ചു. യാത്രയ്ക്ക് ഇനി 5 ദിവസം കഷ്ടി. Booking details എല്ലാം പറഞ്ഞു കൊടുത്ത് അവർ verify ചെയ്തു തുടങ്ങിയപ്പോഴെ മനസ്സിൽ ചെറിയൊരു പേടി തുടങ്ങി. അത് അസ്ഥാനത്തായില്ല എന്ന് അടുത്ത നിമിഷം തന്നെ മനസ്സിലായി. Site ശരിയായപ്പോൾ മുൻപേ book ചെയ്തവരുടെ data മുഴുവൻ delete ആവുകയും എന്നാൽ അതേ സമയം വളരെക്കുറച്ചുനേരം കൊണ്ട് ആ Darjeeling trekന്റെ registration തീരുകയും ചെയ്തിരിക്കുന്നു. ആദ്യം frustration കാരണം അവരോട് കുറച്ച് ചൂടായി എങ്കിലും അവർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് മനസ്സിലായി. മറ്റൊരു trek book ചെയ്യുകയോ അടച്ച പൈസ തിരിച്ചു തരികയോ ആവാമെന്ന് അവർ പറഞ്ഞു. December അവധി ആയതിനാൽ ബാക്കിയുള്ളത് 29-ാം തീയ്യതിയ്ക്ക് ശേഷം മാത്രം. 21-ാം തീയ്യതി Delhi ലേക്ക് flight book ചെയ്തിരിക്കുന്നു. ഇനി യാത്ര നടക്കില്ല എന്ന് ഏകദേശം ഉറപ്പായി. Flight cancel ചെയ്താൽ എത്ര പൈസ പോകും എന്നൊക്ക നോക്കി വെച്ചു. മറ്റൊരു option നെ പറ്റി സത്യം പറഞ്ഞാൽ അപ്പോൾ ചിന്തിച്ചിരുന്നില്ല. ഞാൻ അച്ഛനെ വിളിച്ചു. കാര്യം പറഞ്ഞു. Almost കരയാറായി. കാരണം ഞാൻ ആ യാത്രയ്ക്ക് വേണ്ടി മനസ്സുകൊണ്ട് തയ്യാറെടുത്തു കഴിഞ്ഞിരുന്നു. അച്ഛനോടു കാര്യം പറഞ്ഞു കഴിഞ്ഞതും ഒരുപാട് നേരം ചിന്തിക്കാതെ അച്ഛൻ ഒരു മറുപടി പറഞ്ഞു. ഒരു പക്ഷേ എന്റെ life ൽ ഒരുപാട് വ്യത്യാസങ്ങൾക്ക് കാരണമായ ഒരു മറുപടി. ഒരുപാട് ആഗ്രഹിച്ചതല്ലേ ഒറ്റയ്ക്കാണെങ്കിലും സാരല്യാ atleast Delhi വരെയെങ്കിലും പോയി വരൂ. എനിക്ക് actually വിശ്വസിക്കാൻ പറ്റീട്ടിണ്ടാർന്നില്ല്യ. കാരണം, അത്യാവശ്യത്തിന് tension ഒക്കെ അച്ഛനും അമ്മയ്ക്കും ഇണ്ട് എന്നറിയാവുന്നോണ്ടന്നെ ഇങ്ങനെ ഒരു ഉത്തരം ഞാൻ പ്രതീക്ഷിച്ചില്ല്യ. എന്താ രേണുകേ കുഴപ്പല്ല്യല്ലോ എന്നൊരു ചോദ്യോം. പിന്നീട് അച്ഛനെ അറിയാവുന്ന പലരും എന്നോട് ചോദിച്ചതും അതാർന്നു. മാഷ് സമ്മദിച്ചോ!!! ആ മാഷ് തന്നെയാ ഇങ്ങനെ ഒരു idea തന്നത്. പിന്നീട് ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്ത് ധൈര്യത്തിലാവും അച്ഛൻ അന്ന് അങ്ങനെ പറഞ്ഞതെന്ന്. ആ ഒരു വാക്കിൽ എന്റെ confidence എത്രമാത്രം boost ആയിട്ടുണ്ടെന്ന് ഒരു പക്ഷെ എനിക്ക് പറഞ്ഞറിയിക്കാനാവില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ വ്യക്തിയൊന്നുവല്ല ഞാൻ. പക്ഷെ എനിക്കിത് ആദ്യത്തെ അനുഭവമാണ്. അന്നുമുതൽ ആണ് ആ യാത്ര എനിക്ക് ശരിക്കുമാരു സ്വപ്നമായത്.
Net പരീക്ഷയും കഴിഞ്ഞ് 19-ാം തീയ്യതി ഞാൻ നാട്ടിലെത്തി. ബാക്കി 2 ദിവസത്തിനുള്ളിൽ പോകാനുള്ള ഒരുക്കങ്ങൾ ഒക്കെ പൂർത്തീകരിച്ചു. എന്നോടുള്ള confidence ലാണ് അച്ഛനും അമ്മയും ഈ ഒരു യാത്രയ്ക്ക് വിത്ത് പാകിയത്. അപ്പോ അവരുടെ തീരുമാനം തെറ്റിയില്ല എന്ന് കാണിക്കേണ്ടത് എന്റെ കടമയായിരുന്നു. അല്ലെങ്കിൽ എന്തു പ്രശനം വന്നാലും സമൂഹം കുറ്റം പറയുന്നത് അവരെയായിരിക്കും. അതുകൊണ്ട് എല്ലാ വിധത്തിലും വരാവുന്ന പ്രശ്നങ്ങൾ മുന്നിൽ കണ്ട് തയ്യാറെടുപ്പ് നടത്തി. അങ്ങനെ December 20-ാം തീയ്യതി രാത്രി അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് Backpack ഉം തോളിലിട്ട് ഞാൻ യാത്ര പുറപ്പെട്ടു Delhiയിലേക്ക് .

തുടരും.

NB: ഈ പോസ്റ്റ് ഞാൻ എന്റെ അച്ഛനും അമ്മയ്ക്കും dedicate ചെയ്യുന്നു. എന്റെ സ്വപ്നങ്ങളെ ഉയരത്തിൽ പറത്തി വിട്ടതിന്.





Comments

Popular posts from this blog

തണുപ്പ് (Travelogue series- 9)

അലഞ്ഞു തിരിഞ്ഞ വൈകുന്നേരങ്ങൾ (Travelogue series- 4)

ഹിന്ദി ഥോടാ മാലൂം (Travelogue series- 3)