സാധനം കയ്യിലുണ്ടോ? (Travelogue series-8)

അത്യാവശ്യമില്ലാത്ത സാധനങ്ങൾ ഒരു cover ൽ ആക്കി പേരെഴുതി lobbyയിൽ വെച്ചിട്ട് ഞാൻ ഇറങ്ങി. 10:30 ക്കോ മറ്റോ ആണ് bus. Kashmiri Gate ൽ metro ഇറങ്ങി അപ്പുറത്തുള്ള Maharana Pratap Inter State Bus Terminus ലേക്ക് ഞാൻ നടന്നു. India ലെ തന്നെ ഏറ്റവും വലിയ bus terminus എന്ന് പറയാംന്ന് തോന്നണു. ഞാൻ as usual വളരെ നേരത്തെയാണ്. വെറുതെ ഇരുന്നപ്പോൾ Diary എഴുതി. ഭക്ഷണം വരുന്ന വഴിക്ക് കഴിച്ചിരുന്നു. ഒരു കാപ്പിയും കുടിച്ച് 10:30 ആവാൻ കാത്തിരുന്നു. കൊറച്ച് ബുദ്ധിമുട്ടീട്ടാണെങ്കിലും സ്ഥലം കണ്ട് പിടിച്ചു. കൃത്യസമയത്ത് bus ൽ കേറി ഇരുന്നു. ഇടയിൽ നിർത്തിയപ്പോൾ ഒരു കാപ്പി കുടിച്ചു. രാവിലെ 6 മണിയോടെ Shimla എത്തി. ഞാൻ അവിടുന്ന് ഒരു local bus കേറി. Book ചെയ്ത room ന്റെ 1km അടുത്ത് വരെ മാത്രേ bus പോവുള്ളു. അന്നവിടെ എന്തോ പരിപാടിക്ക് ministers ഒക്കെ വരണോണ്ട് road block. Backpackഉം പിടിച്ച് ആ കൊടും തണുപ്പിൽ അവരെ മനസ്സിൽ പ്‌രാകി ഞാൻ നടന്നു. കേറ്റം കേറി ക്ഷീണിച്ച് അവിടെ എത്തി. Dormitory തന്നെയാ book ചെയ്തെ 200 രൂപയ്ക്ക്. ഒരു ഒന്നര മണിക്കൂർ rest ചെയ്തിട്ട് കുളിച്ച് പുറത്തിറങ്ങി. അവിടുന്നന്നെ ചായ ഇട്ടു തന്നു. Thermals ഉം tshirt ഉം അതിനു മുകളിൽ jacketഉം ഇട്ട് 0°Cൽ ഒരു ചൂടു ചായേം കുടിച്ച് ഞാൻ side bag ഉം എടുത്ത് ഇറങ്ങി. Kufri ആണ് പോവാൻ പറ്റിയ ഒരു സ്ഥലം. 16 km ഉണ്ട്. Local bus standലേക്ക് 2.5 km നടന്ന് പോയ്ട്ട് അവിടുന്ന് traveller പോലുള്ള local service ഉണ്ട്. ഞാൻ ആ വഴീടെ ഭംഗി ഒക്കെ ആസ്വദിച്ച് നടന്നു. കുന്നും ചെരുവിൽ നിറെ വീടുകൾ. നല്ല രസാണ് ആ കാഴ്ച്ച. താഴേക്ക് താഴേക്ക് ഇറങ്ങി പോവാൻ കൊറേ ചെറിയ നടവഴികൾ. Stepകൾ ആണ് അധികോം. നടക്കുന്നേനിടയിൽ എവിടുന്നോ പാട്ട് കേട്ടിട്ടാണ് ഞാൻ എന്താ സംഭവം എന്ന് നോക്കിയത്. കണ്ടതോ ICE!!! മനസ്സിലെ കുഞ്ഞുകുട്ടി പുറത്ത് ചാടി. 10 മണി വരെയേ പ്രവേശനമുള്ളു. അതിനു ശേഷം ice ഉരുകി തുടങ്ങും. ഞാൻ അവിടെ എത്തിയപ്പോൾ സമയം 9 45. Ticket counterൽ പോയി കാര്യം പറഞ്ഞു. എന്റെ ആഗ്രഹം കണ്ട് ഒരു മണിക്കൂറിനു 200 രൂപ ടിക്കറ്റിനു പകരം 100 രൂപയ്ക്ക് കേറിക്കോളാൻ പറഞ്ഞു. Skating shoes കിട്ടിയതും അത് എടുത്ത് ഇട്ടു.. നേരെ pitch ലേക്ക് ഓടി ഇറങ്ങാൻ ശ്രമിച്ചു. ദേ കിടക്കണു താഴെ. ഒന്നും നോക്കീല്ല ചാടി എണീറ്റു.. ice അല്ലെ.. വീണ്ടും വീണു. അപ്പൊ അവിടെ സ്ഥിരം skate ചെയ്തിരുന്ന ഒരു കുട്ടി ഓടി വന്നു. എന്നെ പിടിച്ച് എഴുന്നേല്പിക്കാൻ പറ്റില്ല മനസ്സിലായപ്പോൾ എനിക്ക് പറഞ്ഞു തന്നു. പതുക്കെ എണീറ്റ് നിൽക്കാൻ. എന്നിട്ട് കുഞ്ഞു കുട്ടികളെ നടത്താൻ പഠിപ്പിക്കുന്ന പോലെ 1 2 1 2 1 2 ന്ന് പറഞ്ഞ് ഓരോ അടി വെക്കാൻ പഠിപ്പിച്ചു. വീണ്ടും വീണു. കാൽ ഒക്കെ നല്ല വേദന ഉണ്ട്. പക്ഷെ എണീക്കന്നെ. അപ്പോഴേക്കും ആ ടിക്കറ്റ് കൗണ്ടറിൽ ഉണ്ടായിരുന്നയാൾ ഓടി എത്തി. Shoes ഇട്ടിട്ട്. എന്നിട്ട് എന്നെ പിടിച്ച് എണീപ്പിച്ചു. കൈ പിടിച്ചു പിച്ച വെപ്പിച്ച് കൂടെ വന്നു. ഇടയിൽ അന്വേഷണങ്ങളും. എവിടുന്നു വരുന്നു? കൂടെ ആരുമില്ലേ? ഒറ്റയ്ക്ക് ഇത്ര ദൂരം യാത്രയോ? ഇനി എവിടേക്കാണ്? ഒരു plan ഉം ഇല്ലാതെ അപ്പൊ തോന്നുന്ന പോലെ യാത്ര ചെയ്യാ ന്ന് പറഞ്ഞപ്പോൾ അയാളുടെ മുഖത്തു ആശ്ചര്യം. സമയം കഴിഞ്ഞതിനാൽ മറ്റുള്ളവരുടെ shoes എല്ലാം തിരിച്ചു വാങ്ങാനായി അയാൾ പോയി. ഞാൻ പിന്നെയും 1 2 1 2 1 2. വീണ്ടും വീണു. എന്നാലും അപ്പോ കിട്ടിയ ഒരു സന്തോഷം. പറഞ്ഞു അറിയിക്കാൻ പറ്റില്ല. നല്ല വേദനേണ്ട്. തണുപ്പ് കാരണം jeans നനയേം ചെയ്തു. എന്നാലും എന്റെ വല്യൊരു ആഗ്രഹം പൂർത്തീകരിച്ച സംതൃപ്തി. അങ്ങനെ കാര്യായ്ട്ട് skate ചെയ്യാനൊന്നും പറ്റില്ലെങ്കിലും, I really enjoyed it. അവിടുന്ന് ഇറങ്ങി യാത്ര തുടർന്നു. Kufriയിലേക്ക്. Traveller ൽ seat ഇല്ലായിരുന്നോണ്ട് Gearboxന്റെ അടുത്താണ് ഇരുന്നെ. 16 km ന് അഞ്ചോ പത്തോ രൂപയെ ആയുള്ളു. Himachal Pradesh ൽ travelling expense കുറവാണ്. എന്തായാലും bus ഇറങ്ങി. വഴിയിൽ ഒരു കടയിൽ കേറി ചോദിച്ചു. Spot ലേക്ക് എത്താൻ 2 km ഓളം നടക്കണം. അവിടുന്ന് കുതിരപ്പുറത്തും. അല്ലെങ്കിൽ അയാൾ taxi arrange ചെയ്യും. നടക്കാൻ പറ്റണതൊക്കെ നടക്കാം എന്നുറപ്പിച്ച് ഞാൻ നടന്നു. അതൊരു നല്ല തീരുമാനായി. അങ്ങ് ദൂരെ മഞ്ഞ് മൂടിയ മലനിരകൾ കണ്ട് thrill അടിച്ച് പാട്ടും പാടി നടന്നു. വഴിയ്ക്കൊന്നും ആരൂല്ല്യ. കുറച്ച് നടന്നപ്പോൾ entrance എത്തി അവിടുന്ന് 3 km ഓ മറ്റോ കുതിരപ്പുറത്ത് വേണം പോവാൻ. പറ്റണ പോലെ bargain ചെയ്ത് ഒരാളെ ഒപ്പിച്ചു. ഇത്രേം നേരം കുതിരപ്പുറത്ത് പോണത് ആദ്യായിട്ടാണ്. അതും പക്ക off road. പൊടി പറത്തിക്കൊണ്ട് ധാരാളം കുതിരകൾ ആൾക്കാരേം കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പോണ്ട്. ഒരു തമിഴ് family യെ പരിചയപ്പെട്ടു- അച്ഛൻ, അമ്മ, മകൻ. നമ്മുടെ കുതിരേടെ speed കൂടിയപ്പോ അവർ എവിടെയോ പോയ്പോയി. ഇടയിൽ ഒരു സ്ഥലത്ത് നിർത്തി നമ്മുടെ കുതിരേടെ driver cinema style ൽ photo ഒക്കെ എടുത്ത് തന്നു. ചാടി ചാടി പോകുമ്പോ നമ്മൾ മലയാളികളുടെ ദേശീയ code word ആയ "സാധനം കയ്യിലിണ്ടോ" എന്ന് വിളിച്ച് ചോയ്ച്ചോണ്ടിരുന്നു. അപ്പോണ്ട് ദേ ഒരു പെൺകുട്ടി കുതിരപ്പുറത്ത് തിരിച്ച് വരണു. "സാധനം കയ്യിലുണ്ട്". ആ കുട്ടി മറു code പറഞ്ഞു. പണ്ടെപ്പൊഴോ കണ്ട് മറന്ന രണ്ട് സുഹൃത്തുക്കളെപ്പോലെ കൈ പൊക്കി ഒരു 100W ചിരിയും പാസ്സാക്കി ഞങ്ങൾ കടന്നു പോയി. ആഹാ അന്തസ്സ്. ഏത് നാട്ടിൽ പോയാലും ഈ code ന് മറു code ഉറപ്പാ. അങ്ങനെ മുകളിൽ എത്തി. കച്ചവടക്കാരേക്കൊണ്ടും photo എടുക്കാനായി ഭംഗിയിൽ അണിയിച്ചൊരുക്കി നിർത്തിയിരിക്കണ മുഗങ്ങളെക്കൊണ്ടും നിറഞ്ഞ ഒരു പരന്ന പ്രദേശം. നല്ല ചുടു ചോളവും വാങ്ങി കഴിച്ച് കാഴ്ച്ചകളും കണ്ട് നടന്നു. നടന്ന് ഒരറ്റത്ത് എത്തിയപ്പോ അവിടെ telescopic view point. നേരെ തന്നെ മഞ്ഞുമൂടിയ പർവ്വതങ്ങൾ കാണാം- അതാണ് ഹിമാലയം. അവിടെ നിന്ന് വിളിച്ച് പറയിണ്ട്. ഓടി ചെന്നു. ഒന്ന് bargain ചെയ്ത് നോക്കി. 150 പറഞ്ഞിട്ട് 100 ന് ഒരാൾ കാണിച്ച് തന്നു. കഷ്ടി 2 3 minute. 9 നിരകൾ കാണിച്ച് തന്നു. Greater Himalayas, Shivalik അങ്ങനെ അങ്ങനെ ഗംഭീര പറച്ചിലാണ്. സംഗതി ഉള്ളതാണോ എന്നൊന്നും അറിയില്ല. എന്തായാലും ഇതുപോലെ വീമ്പിളക്കാൻ ഇതൊക്കെ ധാരാളം. അങ്ങനെ ഞാൻ ജീവിതത്തിൽ ആദ്യായ്ട്ട് ഹിമാലയം കണ്ടു. അവിടെ എത്തും ഒരു ദിവസം. അത് ഞാൻ അന്നു മനസ്സിൽ ഉറപ്പിച്ചു. കൺകുളിർക്കെ ആ കാഴ്ചകൾ കണ്ടു. പിന്നെ അവിടുന്ന് off road jeep ൽ adventure park ൽ പോയി. 5 adventures choose ചെയ്യാം. കൂട്ടിനു കിട്ടിയ ഒരു ഹിന്ദിക്കാരനോട് മുറിഹിന്ദിയിൽ സംസാരിച്ച് zip line ഉം rock climbing ഉം muantain crossing ഉം പിന്നെ കയറിൽ കൂടെ balance ചെയ്ത് നടന്ന് പോകുന്ന ഒരു പരിപാടിയും (പേരോർമ്മേല്ല്യ) ഒക്കെ ചെയ്തു. വല്ലാത്ത feel ആർന്നു. Safety features ഒക്കെ ഉണ്ടെങ്കിലും നമുക്ക് ഈ തടി ഉള്ളോണ്ട് നമ്മളെ താങ്ങുവോ എന്ന പേടിയായിരുന്നു. എന്തായാലും അതൊക്കെ ശരിക്കും ആസ്വദിച്ചു. അവിടെ Bungee Jumping ഉണ്ടായിർന്നെങ്കിലും എന്തോ അത് പിന്നത്തേയ്ക്ക് മാറ്റിവെയ്ക്കാനാ തോന്ന്യേ. അപ്പോ തോന്നണ പോലെ ചെയ്യാണല്ലോ. അങ്ങനെ ഏകദേശം 3:30 വരെയൊക്കെ അവിടെ തന്നെയായിർന്നു. തിരിച്ചു വരണ വഴി world's heighest go-karting track എന്ന് എഴുതിയ board കണ്ട് കയറി നോക്കി. നല്ല വിശപ്പ്, ഇതിന് നിന്നാൽ ഒരു മണിക്കൂർ കഴിഞ്ഞേ jeep വരു. അതോണ്ട് ഞാൻ തിരിച്ചു. Telescopic view point ന്റെ അവിടുന്ന് ആ തണുപ്പത്ത് ആവി പറക്കണ Maggi Noodles ഉം കഴിച്ച് ഒരു പഞ്ഞി മിഠായീം നുണഞ്ഞ് കുതിരപ്പുറത്ത് തിരിച്ചിറങ്ങി. അപ്പോഴും വിളിച്ച് ചോയ്ച്ചോണ്ടിരുന്നു. " സാധനം കയ്യിലുണ്ടോ ?"


തുടരും.

Comments

Popular posts from this blog

തണുപ്പ് (Travelogue series- 9)

അലഞ്ഞു തിരിഞ്ഞ വൈകുന്നേരങ്ങൾ (Travelogue series- 4)

ഹിന്ദി ഥോടാ മാലൂം (Travelogue series- 3)