Darjeeling- പോവാതെ പോയ യാത്ര (Travelogue series- 1)


2017 ൽ ആണ് എന്റെ പല കാഴ്ച്ചപ്പാടുകൾക്കും വ്യത്യാസം വരുത്തിയ
ആ solo trip ഞാൻ നടത്തിയത്. സത്യത്തിൽ അത്തരം ഒരു യാത്ര ഒരു സ്വപ്നമായിരുന്നില്ല.  യാദൃശ്ചികമായി വന്നു ചേർന്നതാണ്. അതുലിന്റെ കൂടെ എവിടേക്കെങ്കിലും പോവാ എന്ന ഒരു സ്വപ്നണ്ടായിരുന്നു. അതിന് എല്ലാം plan ചെയ്ത് വെച്ചിരിക്കുമ്പോഴാണ് അതുലിന് അസൗകര്യമുണ്ട് എന്ന് പറയുന്നത്. എന്നാൽ പിന്നെ അടുത്ത വഴി നോക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ youth hostels association എന്ന സംഘടനയുടെ ഒരു trekking camp ന് Darjeeling ൽ പോകാമെന്ന് തീരുമാനിച്ചു. 9 ദിവസത്തെ camp ആണ്. Base camp ൽ നമ്മൾ report ചെയ്യണം. ശേഷം 50 പേരുടെ ഒരു ടീമിനോടൊപ്പം ബാക്കിയുള്ള ദിവസം. December മാസം ആണ്. കൊടും തണുപ്പാണ്. നമ്മുടെ നാട്ടിൽ ചെറുതായിട്ടൊന്ന് തണുപ്പ് തുടങ്ങുമ്പോഴേക്കും പുതച്ച് മൂടി ഇരിക്കുന്ന നമുക്കൊക്കെ ആ തണുപ്പ് താങ്ങാൻ പറ്റ്വോ. എന്തെങ്കിലും ഒരു ആവശ്യം വന്നാൽ കൂടെ
ആരൂല്ല്യ. ഈ വക tensions ഇല്ലാത്ത ഒരാളൊന്നുമല്ല ഞാൻ. എന്നാലും അങ്ങട്ട് പോവന്നെ. രണ്ടും കൽപ്പിച്ച് trek ന് book ചെയ്തു. December ൽ ആയതോണ്ട് net പരീക്ഷയുടെ season ആണ്. അപ്പോ date book ചെയ്യുമ്പോ അതു കൂടി നോക്കണം. അങ്ങനെയാണ് YHA യുടെ Darjeeling Camp മതിയെന്ന് തീരുമാനിക്കുന്നത്. 18-ാം തീയ്യതി net പരീക്ഷ കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് തിരിച്ചു വന്ന് ബാക്കി ഒരുക്കങ്ങൾ ഒക്കെ set ആയിട്ട് വേണം പോവാൻ. അങ്ങനെ 22-ാം തീയ്യതി തുടങ്ങുന്ന Darjeeling Camp ന് register ചെയ്തു. 21-ാം തീയ്യതിയിലെ Delhi flight book ചെയ്യുകയും ചെയ്തു. Delhi ൽ നിന്നും Darjeeling ലേക്ക് പോകാനുള്ളതൊക്കെ നോക്കി വെച്ചു. ബാക്കി ഒക്കെ വരണ പോലെ. തണുപ്പിനെ തടുക്കാൻ നല്ല അടിപൊളി jacket ഉം thermals ഉം Shoes ഉം ഒക്കെ വാങ്ങി. കൂടെ ഒരു Backpack ഉം. എല്ലാം ഒരാഴ്ച്ച മുൻപ് വന്ന് ശരിയാക്കി വെച്ച് net പഠിത്തത്തിന് തിരുവനന്തപുരത്തേക്ക് മടങ്ങി. ഇനി എന്റെ സ്വപ്ന യാത്രയിലേയ്ക്ക് ഒരാഴ്ച്ച കൂടി മാത്രം.

തുടരും.

Comments

Popular posts from this blog

തണുപ്പ് (Travelogue series- 9)

അലഞ്ഞു തിരിഞ്ഞ വൈകുന്നേരങ്ങൾ (Travelogue series- 4)

ഹിന്ദി ഥോടാ മാലൂം (Travelogue series- 3)