ഹിന്ദി ഥോടാ മാലൂം (Travelogue series- 3)



21-ാം തീയ്യതി വെളുപ്പിന് 4 മണിക്കോ മറ്റോ ആണ് flight. തലേന്ന് രാത്രി തന്നെ ഞാൻ വീട്ടീന്ന് ഇറങ്ങി. KSRTC standന്ന് നെടുമ്പാശേരി airport ലേക്ക് low floor bus പിടിച്ചു. മനസ്സ് മൊത്തം thrill അടിച്ച് ഇരിക്കുകയാണ്. ഇറങ്ങണേനു മുൻപ് അച്ഛൻ പറഞ്ഞത് ഇത്രേള്ളൂ. എന്തായാലും പോവാണ്, കുട്ടന് പോണംന്ന് തോന്നണ സ്ഥലങ്ങളിൽ ഒക്കെ പോയിട്ട് വന്നാൽ മതി. വേറെന്ത് വേണം. എനിക്ക് പിന്നെ ഈ സമയത്തിന്റെ അസ്ക്കിത ലേശം കൂടുതൽ ഉള്ളോണ്ട് വളരെ നേരത്തെ തന്നെ airport എത്തി പറക്കാൻ ready ആയി ഇരുന്നു. ഇത്തരം സന്ദർഭങ്ങളിൽ excitement കാരണം ഉറങ്ങാൻ പറ്റില്ല. അതോണ്ട് കയ്യിലുണ്ടാർന്ന diary എടുത്ത് ആ excitement മൊത്തം അതിനോട് തീർത്തു. സമയമായപ്പോ flight ൽ കേറി, window seat തന്നെയായിരുന്നു. അതിപ്പോ നിർബന്ധാ. KSRTC ആണെങ്കിലും flight ആണെങ്കിലും car ആണെങ്കിലും window seat must ആണ്.   അങ്ങനെ പുറത്തേയ്ക്ക് നോക്കി ഇരുന്നു. മേഘങ്ങളുടെ മുകളിലൂടെ പറന്ന് ഉദയ സൂര്യനെ ഒരേ level ൽ കണ്ടത് ഒക്കെ ഓർമ്മേണ്ട്. പിന്നീട് കണ്ണ് തുറക്കുമ്പോൾ announcement കേൾക്കാ. Oh no, ഞാൻ ഉറങ്ങി പോയി. Delhi-ൽ land ചെയ്തിരിക്കുന്നു. ജീവിതത്തിൽ ആദ്യായിട്ട് 6°C എന്ന തണുപ്പറിഞ്ഞു. ഇറങ്ങിയപ്പോ വലിയ കാര്യത്തിൽ jacket തോളത്ത് ഇട്ടിട്ടൊക്കെയാ ഇറങ്ങിയത്. അധികം വൈകി ഇല്ല പെട്ടെന്നന്നെ വലിച്ചു കയറ്റി. Luggage ഉം എടുത്ത് airport ന് പുറത്തിറങ്ങി. അതിനു ശേഷം ആണ് ചിന്തിക്കണത്, അല്ലാ, ഞാനിപ്പോ എന്താ ചെയ്യണ്ടേ, എങ്ങട്ടാ ഇപ്പോ പോവാ? രാത്രി തീരെ ഉറങ്ങാത്തോണ്ട് വിശപ്പിന്റെ അസുഖം കലശലായി. ആദ്യത്തെ പരിപാടി, Chennai Mathematical Institute ൽ summer research fellowshipന് എന്റെ കൂടേണ്ടാർന്ന Joslin Maria Thomas നെ കാണാൻ പറ്റ്വോ നോക്കാം. കാരണം, South Delhi ലോ മറ്റോ ആവും ഞാൻ താമസിക്കുന്നത് നല്ലത്, so ആദ്യം meet ചെയ്യാം എന്ന് പറഞ്ഞിരുന്നു. ഉച്ചയ്ക്ക് മാത്രേ free ആവുള്ളു അത് വരേ Old Delhi area ൽ കറങ്ങിക്കോളാൻ പറഞ്ഞു. അങ്ങനെ airport ന്ന് ഉള്ള local bus ൽ കേറി Old Delhi ൽ ഇറങ്ങി, ഏതൊ ഒരു street. പേരോർമ്മേല്ലാ... Export surplus products ന്റെ ഒക്കെ main area ആണ്. എന്തേലും shopping ഉണ്ടെങ്കിൽ അവിടെ കറങ്ങിക്കോളാൻ പറഞ്ഞു. ഞാൻ ഇപ്പോ എന്ത് വാങ്ങാനാ. Bag മൊത്തം സാധനങ്ങളാ. ഞാൻ തന്നെ താങ്ങിപ്പിടിക്കണ്ടേ. ഹാ എന്തായാലും food അടിക്കാൻ ഞാനൊരു hotel ൽ കേറി. നല്ല അടിപൊളി തണുപ്പിൽ ആദ്യം കഴിക്കാൻ തോന്നിയത് നല്ല ചുടു ചുടു പൂരി മസാല ആണ്. അതും കഴിച്ച് എങ്ങോട്ട് പോണം എന്നറിയാതെ നിൽക്കാ. അപ്പോ ദേ ഒരാള് എന്റെ അടുത്തേയ്ക്ക് വരുന്നു. ആ വരവ് കണ്ടപ്പോ തന്നെ ഒരു പന്തികേട് തോന്നി. ആ ഭാഗത്ത് ഞാൻ മാത്രേ tourist വേഷത്തിൽ നിൽക്കണുള്ളു. Bus ൽ ഇരിക്കുമ്പോൾ തന്നെ കയ്യിലുള്ള പൈസയും ഒരു ID card ഉം ഒരു ATM card ഉം ഒക്കെ ഞാൻ വേറെ purse ലേക്ക് മാറ്റി എടുത്ത് വെച്ചിട്ടുണ്ട്. ഒരു കാരണവശാലും stranded ആവരുത്. കാണാൻ പാകത്തിന് കുറച്ച് പൈസ മാത്രം purse ൽ വെച്ചു. ഒറ്റയ്ക്കാണല്ലോ എന്ന ബോധം എപ്പോഴുമുണ്ട്. ചാടി പുറപ്പെടുവൊക്കെ ചെയ്തെങ്കിലും പേടിക്ക് കുറവൊന്നുല്ലാ. അങ്ങനെ എങ്ങട്ട് പോണം എന്ന് ആലോയ്ച്ച് നിൽക്കുമ്പോൾ ഉണ്ട് താടീം മുടീം ഒക്കെ നീട്ടി വളർത്തിയ ഒരു കാവി വേഷം ധരിച്ച ഒരാൾ. മുടിയുടെ ജഡ കെട്ടിവെച്ചിരിക്കുന്നു. ചൂഴ്ന്ന കണ്ണുകൾ. തോളിൽ ഒരു സഞ്ചി ഉണ്ട്. എന്റെ അടുത്ത് വന്നു. ഒഴിവാക്കി നടക്കാൻ ഞാൻ നോക്കി. വിടുന്നില്ല. അയാൾ ഒരു photo എടുത്ത് എന്റെ നേരെ നീട്ടി. എന്നിട്ട് എന്തൊക്കെയോ പറഞ്ഞു. ഞാൻ കേട്ടിട്ടുള്ള ഹിന്ദി അല്ല. ഇടയ്ക്ക് മനസ്സിലായത് ഇത്രേം. ഏക് coin ദേദോ. ഞാൻ കേൾക്കാത്ത ഭാവത്തിൽ നടക്കാൻ നോക്കി. വിടുന്നില്ല. പെട്ടെന്ന് ഒഴിവാക്കണം. ഞാൻ ഒരു coin എടുത്ത് ആൾടെ plateൽ വെച്ചു. ബോലോ ജയ് മാത എന്ന് ആള്. എന്നെയൊന്നു വിടുവോ എന്ന മട്ടിൽ ജയ് മാതാ എന്ന് ഞാനും. അപ്പോ ദേ അടുത്തത്. 100 രൂപ എടുക്കാൻ. ഞാൻ ചുറ്റും നോക്കി. തിരക്കുവിടിച്ച ഓട്ടത്തിനിടയിൽ ഒരാൾ പോലും തിരിഞ്ഞു നോക്കുന്നില്ല. ചുറ്റും ഇത്തരം വേഷധാരികൾ 2,3 പേർ വന്ന് തുടങ്ങി. ഞാൻ തലയാട്ടി. എന്നെ ഇതിനൊന്നും കിട്ടില്ല എന്ന മട്ടിൽ. അടുത്തത് അയാളുടെ ഒരു പറച്ചിലാണ്. ദേഘോ എന്ന് പറഞ്ഞ് കയ്യിലുള്ള ചുരുളൻ സഞ്ചിയിലേക്ക്. ആദ്യം കണ്ണു പിടിച്ചില്ല. പിന്നീട് കണ്ടപ്പോൾ ശരിക്കും പേടിച്ചു. ഒരു പാമ്പ്. Delhi യിലെ ആദ്യത്തെ experience ആണ്. Solo tripന്റെ ആദ്യത്തെ insecurity എന്നെ പൊതിഞ്ഞ് കഴിഞ്ഞു. രണ്ടാമത് നോക്കാൻ ധൈര്യമുണ്ടായിരുന്നില്ല. പൈസ ചോദിച്ച് നീട്ടിയ plate കൈ കൊണ്ട് മാറ്റീട്ട് നഹീ ഭായ് നഹീ എന്ന് പറഞ്ഞ് ഒരൊറ്റ ഓട്ടം ആയിരുന്നു. അത് ശരിക്കുമുള്ള പാമ്പാണോ, വിഷം ഉള്ളതാണോ താൻ ഒർജിനലാണോ ഇതൊന്നും അപ്പോ എനിക്കറിയണ്ട, ഒറ്റ ചിന്തയേ ഉള്ളൂ. അവിടുന്ന് തടിതപ്പാ. വല്ല ബോധോം കെടുത്തി ഉള്ളതൊക്കെ എടുത്തോണ്ട് പോയാൽ തീർന്നു. ആ പകപ്പ് പോകുന്നതിലും മുന്നേ ഞാൻ ആ street വിട്ടു. Joslin നെ കാണാൻ പോവാൻ taxi book ചെയ്തു. അയാൾ വിളിച്ചു. Appൽ തൊട്ടടുത്തുണ്ട് പക്ഷെ എനിക്ക് കണ്ട് പിടിക്കാനാവുന്നില്ല. അയാൾ സംസാരിച്ചു തുടങ്ങി. പക്ക local style ഹിന്ദി, അപാര Speed ഉം. ഞാൻ പറയുന്നത് അയാൾക്കും അയാൾ പറയുന്നത് എനിക്കും മനസ്സിലാവുന്നില്ല. ഒടുവിൽ അവിടെ നിന്ന ഒരാളെക്കൊണ്ട് സംസാരിപ്പിച്ച് ഒരു 20 minute ന് ശേഷം വണ്ടി കിട്ടി. 7-ാം ക്ലാസ്സിൽ ഉപേക്ഷിച്ച ഹിന്ദിയോട് അന്ന് ആദ്യമായിട്ടൊരു വിരഹ ദുഃഖം തോന്നി. The insecurities have taken a front seat.

തുടരും.


Comments

Popular posts from this blog

തണുപ്പ് (Travelogue series- 9)

അലഞ്ഞു തിരിഞ്ഞ വൈകുന്നേരങ്ങൾ (Travelogue series- 4)