അലഞ്ഞു തിരിഞ്ഞ വൈകുന്നേരങ്ങൾ (Travelogue series- 4)






Carൽ കയറിയതും നല്ല ചുട്ട ഹിന്ദി കാച്ചി തുടങ്ങി നമ്മുടെ ഡ്രൈവർ സാബ്. എന്താപ്പോ ചെയ്യാ എന്ന മട്ടിൽ ഞാനും. കുറച്ച് നേരത്തിൽ സ്ഥലമെത്തി. വർഷങ്ങൾക്ക്‌ ശേഷം Joslin നെയും കണ്ട് ജോലി കിട്ടിയതിന്റെ treat ഉം വാങ്ങി കുറച്ച് നേരം കത്തിയടിച്ച് ഞാൻ യാത്ര തുടർന്നു. Delhiലെ metroൽ അന്ന് തന്നെ ആദ്യായ്ട്ട്‌ യാത്ര ചെയ്തു. Blue line ഉം Green line ഉം ഒക്കെ Joslin പറഞ്ഞ് തന്നു. മൊത്തത്തിൽ ഒരു idea കിട്ടിയെങ്കിലും ഉച്ച സമയമായതിനാൽ metro യുടെ യഥാർത്ഥ തിരക്ക് അപ്പോ മനസ്സിലായില്ല. 2 train മാറി കേറി ഞാൻ താമസിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ അടുത്തെത്തി. കൃത്യമായ സ്ഥലപ്പേരുകൾ ഇപ്പോ ഓർമ്മേല്ല്യ. എങ്കിലും ഒരു രാമകൃഷ്ണ ആശ്രം metro station ലാണ് ഞാൻ സ്ഥിരമായി ഇറങ്ങിയിരുന്നത്. Delhiലെ തിരക്ക് ആസ്വദിച്ച് കൊണ്ട് ഞാൻ Google map ഉം നോക്കി നടന്നു. മുന്നോട്ടുള്ള യാത്രയിൽ ഏറ്റവും കൂടുതൽ ഞാൻ depend ചെയ്ത സ്ഥലത്തേയ്ക്ക്. ഒരു കൂട്ടുകാരന്റെ അടുത്ത്ന്ന് ആണ് Backpackers Panda എന്ന hostel നെ പറ്റി ഞാൻ ആദ്യം കേൾക്കണത്. ചുരുങ്ങിയ ചിലവിൽ ഇത്തരം backpackers ന് താമസിക്കാൻ ഉള്ള  സൗകാര്യം. തപ്പി പിടിച്ച് എത്തി. Book ചെയ്ത room ൽ എത്തിയപ്പോഴാണ് ഒരു clear idea കിട്ടിയത്. അപ്പോ അവിടെ ആരൂണ്ടാർന്നില്ല. 6 bed dormitory ആണ്. ഒരു bed ഉം bunker ഉം നമുക്ക് കിട്ടും. Attached bath room സൗകര്യങ്ങളുണ്ട്. അവിടെ തന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ common kitchen, സമയം ചിലവഴിക്കാൻ TV ഉം മറ്റ് games ഉം രണ്ട് മൂന്ന് bed ഉം ഉള്ള common room, dining space പോലെ ഒരു terrace, അത്യാവശ്യം ഒരു കുഞ്ഞ് party നടത്താം, അതിലുമുപരി നല്ല അടിപൊളി company ആയ staff. യാത്രാക്ഷീണം മാറ്റാൻ കുറച്ച് നേരം കിടന്നിട്ട് fresh ആയി പുറത്തിറങ്ങി. Delhiയുടെ വൈകുന്നേരങ്ങളിലേയ്ക്ക്. അടുത്ത് എന്തൊക്കെയാ കാണാനുള്ളതെന്ന് ചോദിച്ചറിഞ്ഞ് എന്റെ side bag ഉം തോളിലിട്ട് ഞാൻ ഇറങ്ങി. വലിയ ഉദ്ദേശങ്ങളൊന്നല്ല്യ. ചോദിച്ച് ചോദിച്ച് പോകാം. ഒരു 20 minute നടന്നപ്പോൾ നല്ല തിരക്കുള്ള Delhi യുടെ prime locations ൽ ഒന്നായ Connaught Place ൽ ആണ് ഞാൻ എത്തിയത്. അത് എനിക്കൊരു അത്ഭുതം തന്നെയായിരുന്നു. ഞാൻ തിരക്കുകളെ സ്നേഹിക്കുന്ന ഒരാളാണ്. കാണുന്നതിലൊക്കെ കണ്ണോടിച്ച് ഒരു ലക്ഷ്യവുമില്ലാതെ ഇങ്ങനെ അലഞ്ഞ് തിരിഞ്ഞു നടന്നു. തോന്നുന്നതൊക്കെ കഴിക്കാം. എവിടെ വേണമെങ്കിലും ഇരിക്കാം- a kind of dangerous level of freedom. അതിനെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ് പ്രധാനം. എനിക്ക് ഒരു പരിധി വരെ അത് ഒരു responsibility ആയിരുന്നു. And l enjoyed the responsibility. Connaught Place ന് അടുത്ത് ഉള്ള ചർക്ക museum ആണ് ഞാൻ ആദ്യം പോയത്. Ticket എടുത്ത് കയറിയപ്പോൾ മുൻപിൽ തന്നെ വിശാലമായ lawn. അകത്തെ museum കാണൽ കൊറച്ച് കഴിഞ്ഞാവാം എന്ന് തീരുമാനിച്ച് ആ lawnൽ കുറേ നേരം പുറത്തെ കാഴ്ച്ചകൾ കണ്ടിരുന്നു. ചെവി കൂർപ്പിച്ച്. Delhi എത്തിയിട്ട് മലയാളികളെ ഒന്നും കാണാനില്ല. നമ്മുടെ നാട് വിട്ടു പുറത്ത് പോകുമ്പോൾ മലയാളം കേട്ടാൽ അറിയാതെ ചോയ്ച്ച് പോകും. മലയാളിയാണല്ലെ, എവിടുന്നാ. എവിടെങ്കിലും ഒക്കെ ഇണ്ടാവും എന്ന് മനസ്സിലുറപ്പിച്ചു. സന്ധ്യയായപ്പോൾ light ഒക്കെ ഇട്ടു. Museum കേറികണ്ടു. രഘുപതി രാഘവ രാജാറാം പതീത പാവന സീതാറാം എന്ന പാട്ടും ആ atmosphere ഉം തന്ന positive vibes എന്നെ കുറച്ചു കൂടി നേരം അവിടെ ഇരുത്തി. അതിനു ശേഷം പിന്നെയും നടന്നു. നമ്മൾ കണ്ട് ശീലിച്ച വൻകിട brand കളുടെയെല്ലാം showroom അവിടെ കാണാം. എന്നാൽ വഴിയോരങ്ങളിൽ കച്ചവടക്കാരുടെ അടുത്തും കിട്ടാത്തതായി ഒന്നുമില്ല. ഇടയ്ക്ക് ഒരു chat masala യോ കൂടിക്കൊണ്ടിരിക്കുന്ന തണുപ്പിനിടയ്ക്ക് ഒരു ice cream ഓ ഒക്കെ കഴിച്ച് ഞാൻ കറങ്ങി നടന്നു. അന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. വൈകുന്നേരങ്ങൾ എന്നെ Connaught Place ലേയ്ക്ക് ആകർഷിക്കുമെന്ന്. അങ്ങനെ ഞാൻ തിരിച്ചു നടന്നു. കാലുകൾക്ക് നല്ല വേദനയുണ്ട്. Room ൽ എത്തിയപ്പോൾ 2 bed ൽ ആളുണ്ട്. പരിചയപ്പെട്ടു. ഒരാൾ Argentina യിൽ നിന്നും വന്നതാണ്. ഒരു പക്ക backpacker. മറ്റയാൾ ജോലിക്കായി Delhiൽ വരുമ്പോൾ സ്ഥിരമായി അവിടെ ആണ് താമസിക്കാറ്. വിശേഷം ചോദിച്ചറിഞ്ഞ് ഒരു കുളിയും പാസ്സാക്കി കൂടി കൊണ്ടിരിക്കുന്ന തണുപ്പിൽ  അച്ഛനേം അമ്മേം അപ്പൂനേം ഒക്കെ വിളിച്ച് വിശേഷങ്ങൾ ഒക്കെ പറഞ്ഞ് നല്ല കട്ടിപ്പുതപ്പിനുള്ളിലേയ്ക്ക് ചുരുണ്ടു കൂടി. കണ്ണടയ്ക്കുന്നതിന് മുൻപ് ഒരു നിമിഷം ചിന്തിച്ചു. ഇന്നലെ വരെ ഇതൊരു സ്വപ്നമായിരുന്നു. ഇന്ന് ഞാൻ അതിന്റെ മധുരം നുകർന്നോണ്ടിരിക്കാണ്. ഒരു ചിരി മനസ്സിൽ വിടർന്നു. കാണാക്കാഴ്ച്ചകളിലേക്ക് കൂട്ടിക്കൊണ്ട് പോവാൻ തയ്യാറായി വരും ദിവസങ്ങൾ എന്നെ കാത്ത് നിൽക്കണത് ഞാൻ കണ്ടു.

തുടരും.

Comments

Popular posts from this blog

തണുപ്പ് (Travelogue series- 9)

ഹിന്ദി ഥോടാ മാലൂം (Travelogue series- 3)