Delhiയോട് വിട (Travelogue Series -7)

രാവിലെ 7 മണിക്കാണ് Agraയിലേക്ക് bus പറഞ്ഞിട്ടുള്ളത്. ആശ്രമം metro station ന്റെ അവിടുന്ന് 10 minute നടന്ന് വേണം bus കേറാൻ. ഒരു travel agency വഴി book ചെയ്തതാണ്. അങ്ങനെ ചെയ്യാനാണ് അപ്പോ തോന്നിയത്. 4 മണിക്ക് ഉറങ്ങാൻ കിടന്ന ഞാൻ 6 മണി ആവുമ്പോഴേക്കും എണീറ്റു. നല്ല ഉറക്കക്ഷീണണ്ട്. എന്നാലും Taj Mahal കാണാനുള്ള ആഗ്രഹം അതിഗംഭീരമായോണ്ട് വേഗം തന്നെ ഇറങ്ങി. Christmas ആയോണ്ട് രാവിലെ കടകൾ ഒന്നും തുറന്നിട്ടില്ല. രാത്രി ഉറങ്ങാത്തോണ്ട് gas കേറീട്ടിണ്ട്. കൊറേ തപ്പിയപ്പോ ഒരു ചൂടു കാപ്പി കിട്ടി. അതും കുടിച്ച് ഞാൻ bus stopലേക്ക് ഒരു ഊഹം വെച്ച് നടന്നു. കൃത്യസമയത്ത് വണ്ടി എത്തി. ഒരു tourist bus. Full ആണ്. നിശ്ചയിച്ചിട്ടുള്ള stopകളിൽ നിന്ന് ആളെ കയറ്റി യാത്ര തുടർന്നു. 3 മണിക്കൂറോ മറ്റോ എടുത്തു തോന്നണു. അങ്ങനെ Agraയിൽ എത്തി. നല്ല വിശപ്പിണ്ട്. ഇറങ്ങിയപ്പോ തന്നെ ഭക്ഷണം കഴിച്ചു. എന്നിട്ട് ആദ്യം കൊണ്ടുപോയത് Agra Fortലേക്കാണ്. ഞാൻ Taj Mahal നെ പറ്റി മാത്രമെ കേട്ടിരുന്നുള്ളു. ചുവന്ന കല്ലുകൾ കൊണ്ടുള്ള കോട്ട. ഉള്ളിൽ കേറാൻ പോയപ്പോ തന്നെ മുന്നിൽ ഒരു കൂട്ടം മലയാളിക്കുട്ടികൾ. അന്വേഷിച്ചപ്പോ തൃശ്ശൂർന്നന്നെയാണ്. College മറന്ന് പോയി. 2 3 പേരായിട്ട് സംസാരിച്ചു. ഇത്തരം യാത്രകളിൽ ഞാൻ ശ്രദ്ധിച്ചതെന്താ വെച്ചാൽ പലപ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യാണ് എന്നൊക്കെ പറയുമ്പോ ആളുകൾക്ക് ഒരു അത്ഭുതമോ കൗതുകമോ ഒക്കെയാണ്. ഒരു പക്ഷെ അവരായിരുന്നു അതെങ്കിൽ എന്ന് ചിന്തിക്കണത് കൊണ്ടാവാം. എനിക്കൊന്നും അങ്ങനെ പോവാൻ പറ്റില്ല്യ എന്ന തോന്നലോണ്ടാവാം. ആൺകുട്ടിയായതിന്റെ privilege എന്ന് തോന്നുന്നുണ്ടാവാം. എന്നാൽ സത്യത്തിൽ ഈ തോന്നലുകളെ overcome ചെയ്യാൻ നമുക്ക് സാധിക്കില്ലേ. എന്റെ യാത്രയ്ക്കിടയിൽ ഞാൻ ഒരുപാട് Solo travellers നെ പരിചയപ്പെട്ടു. അതിൽ ചിലർ സ്ത്രീകളായിരുന്നു. ഒരു ചേച്ചി മലയാളിയായിരുന്നു, settled in Bombay. Backpackers ൽ തന്നെയായിരുന്നു താമസം. അവരെക്കണ്ടപ്പോൾ മനസ്സിൽ തോന്നിയതാണ്, ഇതാണ് നമുക്കാവശ്യം. സമത്വം വേണ്ടത് എങ്ങനെയാണ്. ഒരു vulnerable situation ൽ ഒരു ആണായ എനിക്ക് ഉണ്ടാവുന്ന riskകൾ തന്നെയാണ് ഒരു സ്ത്രീയ്ക്കും നേരിടേണ്ടി വരണത് എന്ന രീതിയിലേക്ക് നമ്മുടെ society ഉയരുമ്പോഴല്ലേ യഥാർത്ഥ gender equality വരുന്നത്, at least in terms of vulnerability. അത്തരം ഒരവസരം തിരഞ്ഞെടുക്കാൻ ഒരു സ്ത്രീക്കും പുരുഷനും ഒരേ മാനദണ്ഡം കൊടുക്കുമ്പോ നമ്മൾ progressive ആവുന്നു- equality in terms of opportunity. പലപ്പോഴും തനിക്ക് പറ്റണില്ലല്ലോ എന്ന ചിന്തയെ നമുക്ക് easy ആയി മറികടക്കാൻ പറ്റുംന്നെ. എന്തായാലും ആ കുട്ടികളോട് വർത്താനം പറഞ്ഞ് ഞാൻ Agra Fortന്റെ മുന്നിലെത്തി. Busകാർ ഞങ്ങൾക്ക് വേണ്ടി arrange ചെയ്ത ഒരു guide ഇണ്ടാർന്നു. ഞങ്ങളൊക്കെ അയാളുടെ കഥ കേട്ട് നടന്നു. വേണമെങ്കിൽ വേറെ പോവാം, പക്ഷെ 1 മണി ആവുമ്പോഴേക്കും തിരിച്ചെത്തണം. ഞാൻ ഏതായാലും അയാളുടെ അടുത്തന്നെ നിന്നു. നല്ല ചുട്ട ഹിന്ദി ആണ്. ഞാൻ അയാളോട് ആദ്യമെ പറഞ്ഞു. ഭായ് സാബ്, ഹിന്ദി നഹി മാലും. കൂടെ തന്നെ നിന്നോളു ഞാൻ പറഞ്ഞ് തരം എന്നും പറഞ്ഞ് കഥ മുഴുവൻ എനിക്ക് തർജ്ജമയും ചെയ്ത് തന്നു. Agra Fort വിശാലമായി കിടക്കാണ്. Aurangazeb തന്റെ അച്ഛനായ Shahjahan നെ തടവിലാക്കിയ കെട്ടിടവും മുറിയും എല്ലാം കാണിച്ചു തന്നു. അതിനടുത്ത് നിന്ന് നോക്കുമ്പോൾ മഞ്ഞ് മൂടിയ മട്ടിൽ കാണാം, ദൂരെ- Taj Mahal എന്ന അത്ഭുതം. ഞാൻ കൊറേ നേരം അത് കണ്ടു നിന്നു. വിശാലമായ Agra Fort ലൂടെ കഥയും കേട്ട് അങ്ങനെ നടക്കുമ്പോ ഒരു തൃശ്ശൂർക്കാർ couple നെ പരിചയപ്പെട്ടു. ഞങ്ങൾടെ busൽ തന്നെ വന്നതാണ്. Vineeth Vattekkat ഏട്ടനും  ഭാര്യയും. വിശേഷങ്ങൾ ഒക്കെ ചോയ്ച്ചറിഞ്ഞു. ഇനീം കാണാംന്നും പറഞ്ഞ് കാഴ്ച കണ്ടു. White marble കൊണ്ടുണ്ടാക്കീട്ടുള്ള തൂണുകളും അതിലെ ചിത്രപ്പണികളും ഒക്കെ അടുത്ത് കാണാൻ പറ്റിയത് അവിടെയാണ്. അങ്ങനെ അവിടുത്തെ കാഴ്ചയയൊക്കെ കണ്ട് നമ്മുടെ guide സാബിന് ഒരു tip ഉം കൊടുത്ത് ഞങ്ങൾ Agra Fort വിട്ടു. ഭക്ഷണം കഴിച്ച ശേഷം നേരെ പോയത് Taj Mahal ലേക്കാണ്. Agra യിൽ പോകുമ്പോ അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട കുംബളങ്ങ പേഠ എന്ന് അച്ഛൻ പറയണ Agra പേഠ വാങ്ങണംന്ന് ഞാൻ ഉറപ്പിച്ചിണ്ടാർന്നു. പക്ഷെ അതിന് വേറെ സ്ഥലത്ത് നിർത്തുമെന്ന് busകാർ പറഞ്ഞിരുന്നു. അവർക്ക് Commission കിട്ടാൻ ആണെന്ന് പിന്നീടാണ് മനസ്സിലായത്. എന്തായാലും bus parking ൽ നിന്നും കൊറേ ദൂരം നടന്ന് Taj Mahal ന് മുന്നിൽ എത്തി. അതി ഗംഭീര തിരക്കാണ്. കൊറേ നേരം queue നിന്ന് അകത്ത് കേറി. ഗോപുരം കിടക്കുമ്പോ തന്നെ കാണാം. ദൂരെ വെളുത്ത marble ൽ തിളങ്ങി നിൽക്കണ Taj Mahal. നാല് ഭാഗത്തും നല്ല ഉയരത്തിൽ ഗോപുരങ്ങൾ. അത് ഒരു awe struck moment ആയിരുന്നു. കൂടെയുള്ള വിനീതേട്ടനും ഭാര്യയ്ക്കും കുറച്ച് photos എടുത്ത് കൊടുത്തു. എനിക്കും അവർ എടുത്തു തന്നു. Taj Mahal ന് മുന്നിലെ നീല വെള്ളത്തിൽ പതിഞ്ഞ reflection എന്നിൽ ഒരു കുഞ്ഞുകുട്ടിയിലിണ്ടാവണ excitement ഇണ്ടാക്കി. അടുത്ത് പോകും തോറും ആ excitement കൂടിക്കൊണ്ടിരുന്നു. Chartered travelsന്റെ കൂടെ യാത്ര ചെയ്യണേന്റെ പ്രശ്നം അപ്പോ എനിക്ക് മനസ്സിലായി. നമുക്ക് നമ്മുടെ ഇഷ്ടത്തിന് നടക്കാൻ പറ്റില്ല. ഇത്രയും ദിവസം ഞാൻ അനുഭവിച്ച Solo travel ന്റെ സുഖം ശരിക്കും അപ്പോ miss ചെയ്തു. ഗംഭീര തിരക്കായോണ്ട് മുകളിൽ കേറി കാണാൻ പറ്റീല്ല. ഏതായാലും പറഞ്ഞ സമയത്ത് എത്താൻ ഞങ്ങൾ bus ലേക്ക് നടന്നു. എനിക്ക് വേണ്ടി ആരും wait ചെയ്യേണ്ടി വരരുത് എന്ന policy Taj Mahal അടുത്ത വരവിൽ വിശദമായി കാണാം എന്ന സ്വയം സമാധാനിപ്പിക്കലിൽ കൊണ്ട് നിർത്തി. യാത്രകളിൽ എന്തെങ്കിലും ഒക്കെ ബാക്കി വെയ്ക്കുന്നത് നല്ലതാണ്. നേരം ഇരുട്ടി തുടങ്ങി. Package ൽ ബാക്കിയുള്ള മധുര, വൃന്ദാവൻ എന്നീ സ്ഥലങ്ങളിലേക്ക് പോണ വഴി ഒരു shopping center ൽ നിർത്തി. 2 ആഴ്ച്ച സുഖായിട്ട് കേടില്ലാതെ പേഠ ഇരിക്കും എന്ന് പറഞ്ഞോണ്ട് ഞാൻ 2 packet വാങ്ങി. എന്നാ തിരിച്ച് പോവാ ഇനി എങ്ങോട്ടാ എന്നൊന്നും അതുവരെ തീരുമാനിച്ചിട്ടില്ല. മധുരയിൽ എത്തിയപ്പോഴേക്കും അമ്പലം അടക്കാറായിട്ടുണ്ടായിർന്നു. Just ന് തൊഴാൻ പറ്റി. ഒരുപാട് പശുക്കൾ ഉള്ള ഒരു ഗ്രാമം. അവിടുത്തെ lassi അത്യുഗ്രൻ ആണ്. പാൽ ഗോവയും. വൃന്ദാവനത്തിൽ ആരാധന കച്ചവടമാക്കിയവരായിരുന്നു. അധികം നേരം അവിടെ നിൽക്കാൻ തോന്നാഞ്ഞോണ്ട് ഞാൻ പുറത്തിറങ്ങി എന്തൊക്കെയോ അവിടുത്തെ special കഴിച്ചു. നല്ല ക്ഷീണമുണ്ടാർന്നോണ്ട് bus ൽ കേറിയതും Delhi എത്തിയതും മാത്രേ ഓർമ്മേള്ളൂ. നല്ല സുഖ ഉറക്കം. Delhi ലെ major destinations ഒക്കെ cover ചെയ്തിരിക്കണു. ഇനി എങ്ങോട്ട് എന്നന്വേഷിച്ചപ്പോൾ Shimla വഴി Manali എന്ന ഒരു plan കിട്ടി. അപ്പോഴും തണുപ്പ് ഒരു പേടി factor ആണ്. അന്ന് വൈകുന്നേരത്തെയ്ക്ക് Shimlaക്ക് bus book ചെയ്തു. ആ സമയത്തിനുള്ളിൽ Chandni Chowk ലെ Paranthe Wali Galli ൽ നിന്നും ചുടു ചുടു paratha യും കഴിച്ച് ഉച്ചയ്ക്ക് ശേഷം Ugrasen Ki Baoli എന്ന സ്ഥലത്തേക്ക് പോയി. PK എന്ന സിനിമയിൽ Amir Khan അവിടെ ഇരിക്കുന്ന ഒരു രംഗമുണ്ട്. ആദ്യായ്ട്ട് ആ solo trip ൽ കൂടെ ആരൂല്ല്യാത്തേന്റെ വിഷമം അവിടെ എനിക്ക് feel ചെയ്തു. കുറേ നേരം അവിടെ ഇരുന്ന് diary എഴുതി തിരിച്ച് room ലേക്ക് നടന്നു. Backpackers Panda യുടെ advantage പിന്നെയാമനസ്സിലായത്. ഞാൻ തിരിച്ച് Delhi വരുമെന്ന് ഉറപ്പിച്ചതോണ്ട് കുറച്ച് luggage അവിടെ Luggage area ൽ free ആയി വെക്കാൻ അവർ സമ്മദിച്ചു. CCTV ഉള്ളോണ്ട് safe ആണെന്ന് അവർ ഉറപ്പ് തന്നു. നമ്മുടെ Agra പേഠ പൊതിഞ്ഞ് ഒരു പേരെഴുതി fridge ലും വെച്ച് കണക്ക് settle ചെയ്ത് ഞാൻ ഇറങ്ങി. തിരിച്ചു വരുമ്പോ ഒരു പകലിനു വേണ്ടീട്ടൊക്കെയാണെങ്കിൽ book ചെയ്യണ്ട common room and bathroom ഉപയോഗിച്ചോളാൻ അവർ പറഞ്ഞു. Manali branch ന്റെ brochure ഉം തന്നു. അങ്ങനെ ഞാൻ യാത്ര പുറപ്പെട്ടു. കൊടും തണുപ്പിലേക്ക്.


തുടരും.

Comments

Popular posts from this blog

തണുപ്പ് (Travelogue series- 9)

അലഞ്ഞു തിരിഞ്ഞ വൈകുന്നേരങ്ങൾ (Travelogue series- 4)

ഹിന്ദി ഥോടാ മാലൂം (Travelogue series- 3)