Stranded (Travelogue Series-05)
ചരിത്ര പ്രധാനമായ ഒരുപാട് സ്ഥലങ്ങളുള്ള നഗരം. ചെറുപ്പം മുതൽ അത്ഭുതത്തോടെ ആളുകൾ പറയുന്ന പല സംഭവങ്ങളും കാണാനിണ്ട്. രാവിലെ നേരത്തെ എണീറ്റ് താഴെയുള്ള ഒരു hotel ൽ പോയി aloo paratha കഴിച്ചു വന്നു. Common room ൽ ഇരുന്ന് കുറച്ചുനേരം dairy എഴുതി. തലേന്ന് തന്നെ നമ്മുടെ staff നോട് കാണാനുള്ള സ്ഥലങ്ങളെപ്പറ്റിയും ഒക്കെ ചോദിച്ചു വെച്ചിരുന്നു. അവർ പറഞ്ഞതു പ്രകാരം Hoho bus എന്ന സംവിധാനത്തിന് book ചെയ്തു. 2 ദിവസത്തെയ്ക്ക് 500 രൂപയോ മറ്റോ ആയിരുന്നു charge. Pick up point ൽ എത്തിയാൽ അവിടെ നിന്നും അര മണിക്കൂർ കൂടുമ്പോൾ hoho bus service ഉണ്ട്. നീല നിറത്തിലുള്ള low floor busകൾ. അങ്ങനെ ആദ്യത്തെ bus ന് തന്നെ കയറാനായി ഞാൻ pick up point ൽ എത്തി. കൃത്യസമയത്ത് bus വന്നു. ഏകദേശം 7:30 ആയിക്കാണും. Bus ൽ കേറിയപ്പോൾ ഞങ്ങൾക്ക് നിർദ്ദേശങ്ങൾ തന്നു. ഒരു schedule list ഉണ്ട്. അതിൽ അവർ cover ചെയ്യുന്ന ഏകദേശം 19 ഓളം സ്ഥലങ്ങൾ ഉണ്ട്. നമ്മുടെ ഇഷ്ടപ്രകാരം നമുക്ക് സ്ഥലങ്ങൾ തീരുമാനിക്കാം. ഒരു സ്ഥലത്തിറങ്ങിയാൽ പിന്നെ നമുക്ക് അവിടെ നമ്മുടെ ഇഷ്ടപ്രകാരം സമയം ചിലവഴിക്കാം. 40 minute കഴിഞ്ഞാൽ അടുത്ത bus ഉണ്ട്. അതിനല്ലെങ്കിൽ അടുത്തതിന് നമുക്ക് കേറാം. ചില സ്ഥലങ്ങളിൽ തുറക്കുന്ന സമയങ്ങൾ വ്യത്യസ്തമാണ്. അതെല്ലാം വ്യക്തമായി രേഖപ്പെടുത്തീട്ടിണ്ട്. നമ്മുടെ bus ലെ guide എല്ലാം പറഞ്ഞു തരുന്നൂണ്ട്. Bus ഓരോ സ്ഥലത്തെത്തുമ്പോഴും ആ സ്ഥലങ്ങളുടെ പ്രത്യേകതകളും ചുരുക്കിയ ചരിത്രവും നമുക്ക് കേൾക്കാം. അങ്ങനെ Delhi കാണാൻ ഒരു 'tourist' ആയി ഞാൻ ഒരുങ്ങി. രാവിലെ നേരത്തെയായോണ്ട് ആദ്യം Gurudwara Bangla Sahib ൽ ആണ് എത്തിയത്. ചെരുപ്പുകൾ അഴിച്ചിട്ട്, അവിടെ കൂട്ടി വച്ചിരിക്കുന്ന തുണികൾ കൊണ്ട് തലമുടി മറിച്ചിട്ട് വേണം അകത്ത് കേറാൻ. ഒരു നീലത്തുണിയുമെടുത്ത് ഞാൻ ഉള്ളിൽ കയറി. അൽപ നേരം അവിടെയിരുന്നു. അന്നദാനത്തിന് ആളുകൾ queue നിൽക്കിണ്ട്. വയറ് full ആയോണ്ട് ഞാൻ ചുറ്റി നടന്ന് കണ്ടു. ഗുരുദ്വാരയുടെ തൊട്ടടുത്ത് ഒരു കുളമുണ്ട് അതിന് ചുറ്റും നടന്ന് അവിടെ വരുന്നവരെയൊക്കെ നോക്കി അവരുടെ രീതികൾ കണ്ട് ഞാൻ നടന്നു. ഏകദേശം സമയമായപ്പോൾ bus stop ൽ എത്തി. അപ്പോൾ main ലക്ഷ്യം maximum സ്ഥലങ്ങൾ കാണാനാണ്. Bus ൽ കയറി. പോകുന്ന വഴി Parliament കണ്ടു. പിന്നീട് വന്ന് ഇറങ്ങണം എന്ന് ഉറപ്പിച്ചു. അങ്ങനെയിരിക്കുമ്പോൾ Red Fort ൽ എത്തി. ഒന്നും നോക്കീല്ല്യ. ചാടിയിറങ്ങി. കേട്ട് കേട്ട് മനസ്സിൽ പതിഞ്ഞിട്ടുള്ള സ്ഥലാണല്ലോ. മൂടൽ മഞ്ഞിണ്ട്. എന്തായാലും ticket എടുത്ത് അകത്ത് കയറി. Rang Mahal ഉം Khas Mahal ഉം Diwan-i-Am ഉം Diwan-i-Khas ഉം ഒക്കെക്കണ്ട് എഴുതി വച്ചിരിക്കുന്ന ചരിത്രം ഒക്കെ കഴിയാവുന്നത്ര വായിച്ച് മുന്നോട്ട് നടന്നു. ഇടയ്ക്കെവിടെങ്കിലും മലയാളം കേട്ടാൽ നേരെ ചെന്ന് മുട്ടും. തനിച്ചുള്ള യാത്രകളിൽ ഒറ്റപ്പെടലുകൾ അനുഭവിക്കുമ്പോ അത്തരം കണ്ടുമുട്ടലുകൾ സുഖാണ്. പരസ്പരം കൂടുതൽ സംസാരിക്കാം എന്ന തോന്നൽ നിലനിൽക്കണ വരെ മാത്രം നീണ്ടു നിൽക്കണ നിൽക്കണ സംഭാഷണങ്ങൾ- without any commitments. പലപ്പോഴും അത് ഒരു lottery ആണ്. അങ്ങനെ Red Fort എന്ന അത്ഭുതവും കണ്ട് പുറത്തിറങ്ങിയപ്പോൾ മുൻപിൽ Chandni Chowk ഉണ്ടായിരുന്നെങ്കിലും കാൺ മുഴുവൻ തുറന്നിട്ടുണ്ടാവില്ല്യ എന്നതോണ്ട് ഞാൻ Jama Masjid ലേക്ക് bus കയറി. അധികം ദൂരെ ഒന്ന്വല്ല. Bus ഇറങ്ങീട്ട് കുറച്ച് നടക്കണം. ചുറ്റും കച്ചവടക്കാരാണ്. ഒരുപാട് ഭക്ഷണസാധനങ്ങളിണ്ട്. എങ്കിലും അതുൽ പറഞ്ഞിരുന്നു. അവിടുന്ന് കഴിക്കണത് risk ആണ്ന്ന്. അതോണ്ട് അതൊക്കെ കണ്ടാസ്വദിച്ചും ചെറുതായ്ട്ട് വെള്ളമൂറിയും Jama Masjid ൽ എത്തി. നിസ്ക്കാര പ്പായകൾ വിരിച്ചിട്ടുണ്ട്. ചുറ്റും നടന്ന് കണ്ടു. കുറച്ച് നേരം കണ്ണടച്ച് ഇരുന്നു. പ്രാർത്ഥനകൾ മനസ്സിലാണ്. അത് എവിടെയായാലും ആവാം. അങ്ങനെ അടുത്ത bus ൽ Raj Ghat ലേക്കും അവിടുത്തെ ഗാന്ധി സ്മൃതി കണ്ടതിനു ശേഷം India Gate ലേക്കും പോയി. വീരമൃത്യു വരിച്ച ജവാന്മാരോടുള്ള ആദരവ് സൂചകമായ Amar Jawan Jyothi എന്ന സ്മാരകവും Rajpath ഉം കണ്ട് ഞാൻ യാത്ര തുടർന്നു. അടുത്തതായിട്ട് National Museum ൽ ആണ് എത്തിയത്. അവിടുത്തെ Canteenൽ നിന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോഴേക്കും വല്ലാണ്ട് ക്ഷീണായി. സ്ഥലങ്ങൾ കൂടുതൽ കാണാൻ ആണെങ്കിൽ പെട്ടെന്ന് ഇവിടത്തെ പരിപാടി തീർക്കണം. അങ്ങനെ നിൽക്കുമ്പോ അതിന്റെ ടide ൽ ഒരു fountain കണ്ടു. അടുത്തു പോയി ഒരു Photo ഒക്കെ എടുത്ത് ചുറ്റും നോക്കിയപ്പോൾ ശാന്തമായ അന്തരീക്ഷം. ആ തണുപ്പിൽ ഇളം വെയ്ലടിക്കണ ഒരു bench ൽ ഞാൻ ഇരുന്നു. നല്ല ക്ഷീണം. ഒന്നും നോക്കില്ല്യ. എന്റെ side bag ഉം കെട്ടിപ്പിടിച്ച് ഞാൻ അവിടെ കിടന്നു. Fountain ൽ നിന്നും നേർത്ത തൂവാലയടിക്കിണ്ട്. ഒരു solo trip ആയോണ്ട് മാത്രം കിട്ടിയ ഒരു luxury ആർന്നു ആ 2 മണിക്കൂർ ഉറക്കം. ഒരു പക്ഷെ ആ ഉറക്കത്തിനിടയിൽ എന്റെ pocket അടിച്ച് പോയേക്കാം. പക്ഷെ അപ്പോൾ ഞാൻ അതൊന്നും ചിന്തിച്ചില്ല. യാത്രാക്ഷീണവും മാറ്റി നല്ല ഉഷാറായി യാത്ര തുടർന്നു. അന്നത്തെ അവസാന destination ലേക്ക്- Quitab Minar. ദൂരെ നിന്നും തന്നെ കാണായിരുന്നു. തലയുയർത്തി നിൽക്കണത്. തിരക്ക് ആവശ്യത്തിനിണ്ട്. കുറച്ച് മലയാളികളെ ഒക്കെ പരിചയപ്പെട്ടു. തത്തകളുടെ ശബ്ദവും അടിക്കടി Quitab Minar ന് മുകളിലൂടെ പോകുന്ന flight കളും കണ്ട് കുറച്ച് നേരം ചിലവഴിച്ച് ഞാൻ അവിടം വിട്ടു. Last bus ൽ ആണ് അവിടെ എത്തിയത്. അതോണ്ട് metroൽ മടങ്ങി. പിറ്റേന്നും Hoho യാത്ര തുടർന്നു. Parliament ഉം Railway museum ഉം Dilli Hatt എന്ന shopping center ഉം Lotus temple ഉം Humayun's tomb ഉം എല്ലാം അന്നത്തെ യാത്രയിലെ കാഴ്ച്ചകളാർന്നു. പക്ഷെ മനസ്സിൽ thrill കൂടി വന്നത് അന്നത്തെ വൈകുന്നേരത്തെപ്പറ്റി ഓർത്താണ്. December 24 - Christmas Eve. വൈകുന്നേരങ്ങളിലെ സ്ഥിരം destination ആയ Connaught Place(CP) ൽ തന്നെയെത്തി. ഒരു Santa തൊപ്പിയും വാങ്ങി തലയിലിട്ട് ഞാൻ കറങ്ങി നടന്നു. പിറ്റേന്ന് Agra പോവാൻ തീരുമാനിച്ചിരിക്കാണ്. രാത്രി Backpackers Panda ൽ Christmas ആഘോഷമുണ്ട്. CP യെ പറ്റി കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് christmas eve. കളവ് വളരെ കൂടുതൽ ആണ്. അതിനാൽ വളരെയധികം ശ്രദ്ധിക്കണം. നടന്ന് നടന്ന് ക്ഷീണിച്ചപ്പോൾ Burger കഴിക്കാൻ ഒരാഗ്രഹം. Burger King ൽ കേറി order ചെയ്തു. അവിടെ card work ചെയ്യുന്നില്ല. ഞാൻ പുറത്തിറങ്ങി ATM ൽ നിന്നും പൈസയെടുത്തു. Card ഉം പൈസയും purse ൽ വെച്ച് 3 കട അപ്പുറമുള്ള Burger King ൽ എത്തി purse തപ്പുമ്പോ കാണാനില്ല. I was shocked. അത്രേം careful ആയിരുന്നു ഞാൻ. 3 4 വട്ടം അങ്ങോട്ടുമിങ്ങോട്ടു ഓടി. ATMലെ watchman ഉം BK ലെ staff ഉം കൂടി. കാണാനില്ല. ഞാൻ ഇത്രയും ശ്രദ്ധിച്ചിട്ടും pocket അടിച്ചു പോയി എന്ന് എനിക്ക് വിശ്വസിക്കാനായില്ല. I felt so lost. മുൻകരുതലുകൾ ഉള്ളതോണ്ട് ഞാൻ പെട്ടുകിടക്കില്ലെന്ന് ഉറപ്പാർന്നു. Travel bag ൽ വേറെ purse ഉണ്ട്. ID card, ATM എല്ലാം separate വെച്ചിണ്ട്. പക്ഷെ ഒരു നടുക്കം ആർന്നു മനസ്സിൽ. ആളുകളുടെ കുറ്റപ്പെടുത്തലുകൾ ഞാൻ എന്റെ ചെവിയിൽ കേട്ടു. എന്ത് ധൈര്യത്തിലാണ് ഒറ്റയ്ക്ക് അയച്ചത് എന്ന ചോദ്യം ശരിയാണെന്ന് അച്ഛന് തോന്നില്ലേ. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിൽ യാത്രയ്ക്കിടയിൽ സംഭവിക്കുന്ന ചില കാരണങ്ങൾ കൊണ്ട് വീട്ടിലേയ്ക്ക് പോണം എന്ന അതിയായ തോന്നൽ വന്ന ഖാസിയെപ്പോലെ ആയിരുന്നു ഞാൻ. ATM block ചെയ്യണം. അച്ഛനെ വിളിച്ചു. ഞാൻ ഒരിക്കലും stranded ആവില്ല, പക്ഷെ ഇങ്ങനെയൊന്ന് സംഭവിച്ചു. അച്ഛൻ പറഞ്ഞാൽ നാളെ ഞാൻ തിരിച്ചു വരാൻ തയ്യാറാണ്. ഇനിയുള്ള യാത്രയിൽ നിങ്ങൾക്ക് tension കൂടും എന്ന് metro station ൽ police check post ന് മുന്നിൽ നിന്ന് കൊണ്ട് മനസ്സ് വിങ്ങിക്കൊണ്ട് ഞാൻ പറഞ്ഞു.
തുടരും.
Comments
Post a Comment