The purse (Travelogue series-6)

Burger King ന്റെ പരിസരം വിടുന്നേന് മുൻപ് ഞാൻ എത്ര വട്ടം അവിടെയൊക്കെ തപ്പിക്കാണും എന്നറിയില്ല. മനസ്സിൽ ഒരായിരം ചിന്തകളാണ്. തപ്പിയിട്ട് കാര്യമില്ല എന്ന് ഉറപ്പായപ്പോൾ തിരിച്ച് roomൽ പോകാൻ metro station ൽ എത്തി അച്ഛനെ വിളിച്ചു. അവർക്ക് tension ആവുമെന്നറിയാമെങ്കിലും ATM ന് മുന്നിൽ നിന്നാണ് നഷ്ടപ്പെട്ടത് എന്നതോണ്ട് പെട്ടെന്ന് card block ചെയ്യണം. ആദ്യം അപ്പൂനോട് കാര്യം പറഞ്ഞിട്ട് അച്ഛനെ വിളിച്ച് പറഞ്ഞു. നെഞ്ചിടിപ്പ് കൂടണത്‌ എനിക്ക് കേൾക്കാർന്നു. ഞാൻ ഇത്രേം incapable ആണല്ലോ എന്നും ഇത്രേം ശ്രദ്ധിച്ചിട്ടും pocket അടിച്ച് പോണെങ്കിൽ അയാൾ ഇതിൽ talented ആവുമെന്നും ഒരേ സമയം തോന്നി. അച്ഛനോട് പറഞ്ഞപ്പോൾ police ൽ complaint കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞു. ഞാൻ side ലേക്ക് മാറി നിന്നു. ചുമരിൽ ചാരിയപ്പോൾ എന്തോ പിന്നിൽ തടയുന്നു. തപ്പി നോക്കിയപ്പോൾ (ആരും തല്ലര്ത്)- ദേ എന്റെ purse. ഇതിന് വേണ്ടിയാർന്നല്ലോ എന്ന് ആർക്കായാലും തോന്നും. പക്ഷെ പലപ്പോഴും സംഭവിക്കുന്നതിതാണ്. നമ്മൾ ചില കാര്യങ്ങളെപ്പറ്റി over concerned ആവുമ്പോ first strike ചെയ്യാ അതാണ്. സ്ഥിരമായി pant ന്റെ back pocket ൽ purse വെക്കുന്ന ഞാൻ, അന്ന് tracks ആണ് ഇട്ടിരുന്നത്. അതിന് അങ്ങനെ ഒരു pocket ഉള്ളതു പോലും അറിയണത് അപ്പോഴാണ്. ശരിക്കും കണ്ണീന്ന് വെള്ളം വന്നു. അച്ഛനെ വിളിച്ചു. അച്ഛാ purse എന്റെ pocket ൽ തന്നെണ്ടായിർന്നു. Tracks Pant ആയോണ്ട് back pocket തപ്പിയില്ല. Pocket കീറി അടിയിലേയ്ക്കെങ്ങാനും വീണിട്ട്ണ്ടോന്ന് ഞാൻ നോക്കിയതാ. മനസ്സിൽ full കുറ്റബോധാണ് അവരെ tension അടിപ്പിച്ചേന്. Purse തിരിച്ചു കിട്ടിയെങ്കിലും ആ ഒരു incident ഒരിക്കലും മറക്കാനാവില്ല. അച്ഛാ ഞാൻ തിരിച്ചു വരണോ, at the earliest. ഞാൻ തയ്യാറാണ്. നിങ്ങളെ tension അടിപ്പിച്ച് ഇരിക്കാൻ വയ്യ. അപ്പോഴും അച്ഛൻ പറഞ്ഞു. ഒരു കുഴപ്പോല്ല്യ. Purse തിരിച്ചു കിട്ടീലോ. ധൈര്യായിട്ട് മുന്നോട്ട് പോവൂ. That gave me confidence. ഞാൻ roomൽ എത്തി.  Hoho യാത്രകൾ 23-ാം തിയ്യതി കഴിഞ്ഞിരുന്നു. അന്ന് CP ൽ നിന്നും അതുലിനേം കണ്ടുമുട്ടി. 24-ാം തീയ്യതി മുഴുവൻ രജനി ചേച്ചിടെ കൂടെയായിർന്നു. അമ്മയുടെ ഒരു പഴയ student ആണ് ചേച്ചി. മാത്രല്ല നമ്മുടെ collegeലെ Vatsala Kunnath ടീച്ചറുടെ മകളുമാണ്. എന്നെ ചെറുപ്പത്തിൽ കണ്ടിട്ടുള്ളതാണ്. 2 വയസ്സോ മറ്റോ ഉള്ളപ്പോ. അതോണ്ട് എന്തായാലും കാണണം എന്ന് പറഞ്ഞിർന്നു. അമ്മയോടുള്ള ആ relation ആദ്യത്തെ Phone വിളിയിൽ തന്നെ എനിക്ക് communicate ചെയ്തോണ്ട് തീർച്ചയായും കാണാം എന്ന് ഞാൻ പറഞ്ഞിരുന്നു. അങ്ങനെ രാവിലെ ആശ്രമം metro station ന്റെ അവിടുന്ന് എന്നെ pick ചെയ്തു. കൂട്ടിന് ചേച്ചീടെ മോളൂണ്ട്, Devika. ഞങ്ങൾ നേരെ പോയത് Akshardhamലേക്കായിർന്നു. Uttar Pradesh Delhi border ൽ ആണ് Akshardham എന്ന അമ്പലം. പുറത്തിന്ന് കാണുമ്പോൾ തന്നെ ഗംഭീരാണ്. Delhi യാത്രയിൽ ഒഴിവാക്കരുത് എന്ന് ഞാൻ recommend ചെയ്യുന്ന ഒരു സ്ഥലം. ബാഗുകളും ഫോണും camera യും ഒന്നും ഉള്ളിൽ കയറ്റില്ല. അതോണ്ട്. ഉള്ളിലെ വിശേഷങ്ങൾ കണ്ട് തന്നെയറിയണം. ആദ്യം തന്നെ കൊറേ നേരം queue നിന്ന് അവിടുത്തെ പ്രസിദ്ധമായ ഒരു showക്ക് കേറി. 3 ഘട്ടമായിട്ടാണ് show. സ്വാമി നാരായണൻ എന്ന ആളുടെ ജീവിത കഥയാണ്. വളരെ മനോഹരായ്ട്ടാണ് ഓരോന്നും ചിത്രീകരിച്ചിരിക്കണത്. വളരെ വളരെ വലിയ screen ഉള്ള ഒരു theatreൽ അദ്ദേഹം ഹിമാലയത്തിലേയ്ക്ക് തനിച്ച് യാത്ര നടത്തിയ കഥയും അതിനോട് ചേർന്ന് ഹിമാലയത്തിന്റെ ഭംഗിയും കൂടി കണ്ടപ്പോ ഞാൻ ശരിക്കും flat. Light and sound show ഉം അവിടുത്തെ പ്രത്യേകതയാണെങ്കിലും വൈകീട്ട് വരെ ഇരിക്കേണ്ടതോണ്ട് ഞങ്ങൾ അവിടെയെല്ലാം ചുറ്റി നടന്ന് കണ്ട് ഭക്ഷണവും കഴിച്ച് നാലുമണിയോടെ പുറത്തിറങ്ങി. വളരെ ശ്രദ്ധികേണ്ട കാര്യാണ് ചെരുപ്പ് വെക്കുന്ന സ്ഥലോം ഭക്ഷണം കഴിക്കണ സ്ഥലോം ഇവിടേക്കുള്ള വഴിക്കും. ഞങ്ങൾ 45 minute ഓളം വഴി മനസ്സിലാവാതെ നടന്നു. ഒടുവിൽ പുറത്തിറങ്ങി. അവർ എന്നെ തിരിച്ചു കൊണ്ടാക്കി, സമയം കിട്ടിയാൽ വീട്ടിൽ വരണമെന്നും പറഞ്ഞ് പോയി. The day was well spent. Room ൽ തിരിച്ചെത്തിയതും staff വന്ന് പറഞ്ഞു christmas ആഘോഷത്തിന് കൂടണംന്ന്. കുളിച്ച് fresh ആയി 2 tshirt ഉം പിന്നെ jacket ഉം ഇട്ട് ഞാൻ terrace ൽ പോയി. പല രാജ്യങ്ങളിൽ നിന്നും വന്നവരിണ്ട്. 3 Chinaക്കാർ ഇണ്ടാർന്നു- ഒരു couple പിന്നെ അവരുടെ friend. ഒരാൾ Germany. പിന്നെ ഇടയ്ക്ക് വന്ന് തലകാണിച്ച് പോയ Argentinaക്കാരൻ roommate. പിന്നെയുള്ളത് നമ്മടെ Indiaക്കാർ തന്നെ. ആരേം പരിചയല്ല്യ. അതെനിക്ക് ഒരു വിഷയമേ ആയിർന്നില്ല്യ. പെട്ടെന്ന ന്നെ company ആയി. കുറേ games ഉം dance ഉം  ഒക്കെയായിട്ട് ഉഷാറായി. രാത്രി 12 മണിക്ക് പടക്കം പൊട്ടിച്ചും cake മുറിച്ചും ഞങ്ങൾ Christmas ആഘോഷിച്ചു. അതിനു ശേഷം ഒരു നാലു മണി വരെ ഞങ്ങൾ ഒരു 5 പേർ കൂടി ചുട്ട കത്തിയടി. ഒരു പരിചയില്ലാത്ത ഞങ്ങൾക്ക് ആശയ ദാരിദ്ര്യമെ ഉണ്ടായിട്ടില്ല്യ. മഹാഭാരതം മുതൽ mumbai ലെ തെരിവുകൾ വരെ ചർച്ചയായിർന്നു. അന്ന് മനസ്സിലായതാണ്. ഇത്തരം യാത്രകളിൽ നമുക്ക് കിട്ടണ കൂട്ടുകൾ പലതരം ഉണ്ടാവും. comfortable ആയവരെ കൂടെ കൂട്ടീം അല്ലാത്തവരെ avoid ചെയ്തും നമുക്ക് മുന്നോട്ട് പോവാം. Without any commitments. ഉറക്കം വരുന്നില്ലായിർന്നെങ്കിലും പിറ്റേന്ന് Agra പോവാൻ 7 മണിക്ക് ഇറങ്ങണം എന്നുള്ളോണ്ട് വളരെ കുറച്ച് നേരം കൊണ്ട് company ആയ friends നോട് bye പറഞ്ഞ് ഞാൻ കിടന്നു.


തുടരും.

Comments

Popular posts from this blog

തണുപ്പ് (Travelogue series- 9)

അലഞ്ഞു തിരിഞ്ഞ വൈകുന്നേരങ്ങൾ (Travelogue series- 4)

ഹിന്ദി ഥോടാ മാലൂം (Travelogue series- 3)