തണുപ്പ് (Travelogue series- 9)
രാവിലെ മുതൽ തുടങ്ങിയ നടത്തോം കുതിര സവാരിയും ഒക്കെ എന്നെ നല്ല പോലെ tired ആക്കീണ്ട്. എന്നാലും രാത്രിയിലെ Shimlaയുടെ ഭംഗി കാണണമെന്നുറപ്പിച്ച് ഞാൻ Kufriയിൽ നിന്നും മടങ്ങി. തണുപ്പ് അരിച്ചു കേറുന്നുണ്ട്. നടക്കുമ്പോ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടായി തുടങ്ങി. എന്തായാലും നടന്നു. Shimla Mall Road ലേയ്ക്ക്. ഒരു പ്രധാനപ്പെട്ട shopping center ആണ്. നല്ല തിരക്കിണ്ട്. ഞാൻ ഒരു French fries വാങ്ങി കഴിച്ചു കൊണ്ട് നടന്നു. മലയാളികളെ കാര്യായ ട്ടൊന്നും കാണണില്ല്യ. ഇരിക്കാൻ ഒരു bench കിട്ടിയപ്പോ കുറച്ച് നേരം ഇരുന്നു. കാൽ നല്ല വേദനയാണ്. രാവിലെ ice ൽ വീണതിന്റെ ഒക്കെ ഇപ്പഴല്ലെ ശരിക്കും അറിയണെ. അവിടുന്ന് മുകളിലേയ്ക്ക് കേറി പോയാൽ അവിടെ ഹനുമാന്റെ ഒരു അമ്പലമിണ്ട്. വളരെ വലിയ പ്രതിമയൊക്കെയാണ്. പക്ഷെ അതിനു കൂടി നിന്നാൽ എന്റെ കാര്യത്തിൽ ഒരു തീരുമാനാവും എന്ന് ഉറപ്പായി. അതോണ്ട് അവിടെ ഇങ്ങനെ കറങ്ങി നടന്നു. ഇടയ്ക്ക് ആ തണുപ്പത്ത് ഒരു ice cream with hot chocolate sauce ഉം വാങ്ങി കഴിച്ചു. ആ sauce ഒക്കെ പെട്ടെന്നാണ് കട്ടിയാവണെ. വിശപ്പും അത്യാവശ്യമുള്ളോണ്ട് ഭയങ്കര taste. ഒരു ചെറിയ hotel ൽ കേറി. അവരുടെ special എന്തോ ഒരു കറിയും റൊട്ടിയും തട്ടി. പേര് ഇപ്പോ ഓർമ്മേല്ല. എങ്ങനെങ്കിലും room എത്തിയാൽ മതി എന്നായ്ട്ട്ണ്ടാർന്നു. ഒരു മടുപ്പ് കേറിക്കൂടി. യാത്രേൽ ആദ്യായിട്ട്. ഞാൻ നടന്നു. കുത്തനെയുള്ള കോണിപ്പടികളും തിങ്ങി നിറഞ്ഞ market കളും കടന്ന് താമസ സ്ഥലത്തേയ്ക്കുള്ള വഴിയിലെത്തി. കുന്നും ചെരിവിൽ നിന്നോണ്ട് കണ്ട കാഴ്ച്ച അതിമനോഹരമായിരുന്നു. രാവിലെ പല നിറങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വീടുകൾ ഇപ്പോ ദാ കുഞ്ഞുകുഞ്ഞു light കളിലേക്ക് ഒതുങ്ങിയിരിക്കണു. ഞാൻ കണ്ട സ്ഥലങ്ങളിൽ ഒരു പക്ഷെ ഏറ്റവും മനോഹരി എന്ന് തോന്നിയത് Shimla തന്നെ. അങ്ങനെ കയറ്റം കേറി room ൽ എത്തി. ചൂടുവെള്ളത്തിൽ ഒരു കുളി പാസ്സാക്കി കിടന്നത് മാത്രേ ഓർമ്മേള്ളൂ. ഇടയ്ക്കെപ്പൊഴോ തണുപ്പ് സഹിക്കാൻ പറ്റാതെ എണീറ്റു. -1°C. രണ്ട് കയ്യും ഞാൻ എന്റേലുണ്ടായിർന്ന ടhawl കൊണ്ട് ചുറ്റി. Glouse bunk ൽ ആയിരുന്നോണ്ട് അതെടുക്കാൻ എണീക്കാൻ വയ്യായിർന്നു. പുതപ്പിനുള്ളിലേയ്ക്ക് ചുരുണ്ട് കേറി. തിരിഞ്ഞും മറഞ്ഞും കിടന്നിട്ട് ഒടുവിൽ എങ്ങനെയോ ഉറങ്ങി. കാലത്ത് എണീറ്റ് ready ആയി room vacate ചെയ്ത് ഇറങ്ങി. മഞ്ഞ് കാണാൻ Manali പോണം. Shimla ൽ നിന്നും Manali ക്ക് രാവിലെ തന്നെ travel ചെയ്യണംന്ന് വഴിയിൽ കണ്ടുമുട്ടിയവർ പറഞ്ഞിരുന്നു. അങ്ങനെ bus book ചെയ്തു. 2.5 km നടന്ന് local bus stand ൽ എത്തി. അവിടുന്നുള്ള bus ന് കേറാൻ തീരെ സ്ഥലല്ല്യ. സമയം വൈകാണ്. എനിക്ക് tension കേറി. അടുത്ത bus ന് പോയാൽ എത്തില്ല്യ. Taxi ക്കാരനെ തപ്പി. 20 minute കൂടീള്ളു. കുറച്ച് ദൂരണ്ട്. ഞാൻ എത്തിക്കാം, പക്ഷെ 450 രൂപ വേണം. അയാൾ പറഞ്ഞു. കയ്യും കാലും പിടിച്ച് 300 ന് ഒറപ്പിച്ചു. 10 രൂപയ്ക്ക് എത്തണ്ടതാണ്. നിവർത്തി ഇല്ല. ഏതായാലും അയാൾ കൃത്യസമയത്ത് എത്തിച്ചു. ഞാൻ കേറിയതും bus എടുത്തു. വളരെ കുറച്ച് പേരേള്ളൂ. യാത്ര തുടങ്ങി. ഞാൻ seatകൾ മാറി മാറി ഇരുന്നു. എന്തോ പതിവിന് വിപരീതായ്ട്ട് കൂടെ യാത്ര ചെയ്യണവരോട് മിണ്ടാൻ തോന്നീല്ല്യ. കാഴ്ച്ച കണ്ട് ഇരുന്നു. ആദ്യത്തെ കുറച്ച് നേരം വലിയ പ്രത്യേകത ഒന്നൂല്ല്യ. അതിനു ശേഷം ഉള്ള യാത്ര Beas നദിയുടെ തീരത്തുകൂടിയാണ്. വളരെ ചെറിയ road ആണ്, കഷ്ടി രണ്ട് വണ്ടികൾക്ക് കടന്ന് പോകാം. Side ൽ മതിലുകളോ ഒന്നും കാര്യായിട്ടില്ല്യ. ചെറിയ അബദ്ധം പറ്റിയാൽ താഴെ കിടക്കും. അതും അത്യാവശ്യം നല്ല speedലാണ്. Friends ചിലരെ ഒക്കെ വിളിച്ച് ഞാൻ ആ thrill പങ്കു വെച്ചു. കുറച്ച് പേർക്ക് video call വഴി സ്ഥലങ്ങളും കാണിച്ച് കൊടുത്തു. മഴക്കാലത്ത് ആ വഴി ഉള്ള യാത്ര അത്ര safe ആവാൻ വഴിയില്ല. മണ്ണിടിച്ചിലുകൾക്ക് സാധ്യത വളരെ കൂടുതലാ. 2018 ൽ ആ പ്രദേശങ്ങളിൽ ഇണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു bus ഒലിച്ച് പോകുന്ന video കണ്ടിട്ടുണ്ടാവും. അത് ആ പ്രദേശങ്ങളിൽ എവിടെയോ ആവണം. എന്തായാലും മുന്നോട്ട് പോവും തോറും bus കാലിയായിക്കൊണ്ടിരുന്നു. ഉച്ചയ്ക്ക് കഴിക്കാൻ നിർത്തിയിരുന്നു. Beas നദിയോട് ചേർന്നുള്ള യാത്ര തീർന്നത് ഒരു tunnel ന്റെ തുടക്കത്തിലാണ്. ഒരു വലിയ tunnel. അത് കഴിഞ്ഞെത്തണത്. Kulluവിലേക്കാണ്. Kullu Manali യാത്ര എന്നാണ് അറിയപ്പെടണത് തന്നെ. River rafting ഉം paragliding ഉം ഒക്കെ കാണാം. അവിടെ ഇറങ്ങണോ എന്ന് കൊറേ ആലോചിച്ചു. പിന്നീട് Manali തന്നെ പോവാം എന്ന് തീരുമാനിച്ചു. Manali stand ൽ എത്തുമ്പോൾ സമയം 7 മണി. തണുപ്പ് അതി ഗംഭീരമാണ്. മുഖം ഒക്കെ ചുവന്ന് തുടങ്ങി. കൊറേ നേരം ഇരുന്നേന്റെ മരവിപ്പും ഉണ്ട് കാലിന്. ചെന്നിറങ്ങിയതും നല്ല ചുടു ചുടു Gulab Jamun. കുഞ്ഞു കുഞ്ഞു ഉണ്ടകൾ. കണ്ടാൽ തന്നെ വായിൽ വെള്ളമൂറും. ആവി പറക്കണത് നമുക്ക് കാണാം. ഒരു plate ൽ നിറച്ചിണ്ട്. വില ചോയ്ച്ചപ്പോ ഞെട്ടി. വെറും 20 രൂപ, രണ്ട് plate പോന്നോട്ടേയ്. അങ്ങനെ jamun ഉം കഴിച്ച് നിൽക്കുമ്പഴാണ് ഒരു കൂട്ടം മലയാളികൾ. എറണാകുളത്ത്ന്നാണ്. Friends ഒക്കെ കൂടി വന്നേക്കാ. യാത്രയേ പറ്റിയും അവിടെ നിൽക്കാൻ പറ്റിയ hotel നെ പറ്റിയും കാണാനുള്ള സ്ഥലങ്ങളെപ്പറ്റിയും ഒക്കെ ഞങ്ങൾ സംസാരിച്ചു. ഇടയ്ക്കെപ്പോഴോ bye പറഞ്ഞ് അവർ പോയി. ഞാൻ Backpackers Panda അന്വേഷിച്ച് നടന്നു. നടന്ന് നടന്ന് ഒടുവിൽ ഇരുട്ടിലൂടെ ആ വഴിയിലെത്തി. Almost out of breath. ശ്വാസം കിട്ടണില്ല്യ. ദേഹം മൊത്തം ചൊറിയുന്നുണ്ട്. അവിടെ ചെന്ന് book ചെയ്ത room ലെ bunkerന്റെ Key വാങ്ങി അകത്ത് കടന്നു. അപ്പോ അവിടെ ആരൂല്ല്യ. കയ്യുകൾ നല്ല പോലെ വേദനിക്കണു. തണുപ്പ് കാരണം കൈകളിലെ രോമം ഒക്കെ പൊന്തി themals ൽ പറ്റിയിരിക്കാണ്. അതിന്റെ ഉള്ളിലൂടെ jacket ലേക്കും. എല്ലുകളിൽ തണുപ്പ് അരിച്ചു കയറായിർന്നു. ചുറ്റിക വെച്ച് എല്ലിൽ അടിക്കണ പോലുള്ള വേദന. ശ്വാസം എടുക്കാൻ വല്ലാണ്ട് ബുദ്ധിമുട്ട് തോന്നിയപ്പോൾ ഞാൻ കയ്യിലുള്ള inhaler എടുത്ത് 2 puff എടുത്തു. ഒരു ചെറിയ ആശ്വാസം. ഞാൻ phone എടുത്ത് നോക്കി. സമയം 9:30 ആയിട്ട്ണ്ട്. Temperature നോക്കി, -3°C.
തുടരും.
Comments
Post a Comment