അലഞ്ഞു തിരിഞ്ഞ വൈകുന്നേരങ്ങൾ (Travelogue series- 4)

Carൽ കയറിയതും നല്ല ചുട്ട ഹിന്ദി കാച്ചി തുടങ്ങി നമ്മുടെ ഡ്രൈവർ സാബ്. എന്താപ്പോ ചെയ്യാ എന്ന മട്ടിൽ ഞാനും. കുറച്ച് നേരത്തിൽ സ്ഥലമെത്തി. വർഷങ്ങൾക്ക് ശേഷം Joslin നെയും കണ്ട് ജോലി കിട്ടിയതിന്റെ treat ഉം വാങ്ങി കുറച്ച് നേരം കത്തിയടിച്ച് ഞാൻ യാത്ര തുടർന്നു. Delhiലെ metroൽ അന്ന് തന്നെ ആദ്യായ്ട്ട് യാത്ര ചെയ്തു. Blue line ഉം Green line ഉം ഒക്കെ Joslin പറഞ്ഞ് തന്നു. മൊത്തത്തിൽ ഒരു idea കിട്ടിയെങ്കിലും ഉച്ച സമയമായതിനാൽ metro യുടെ യഥാർത്ഥ തിരക്ക് അപ്പോ മനസ്സിലായില്ല. 2 train മാറി കേറി ഞാൻ താമസിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ അടുത്തെത്തി. കൃത്യമായ സ്ഥലപ്പേരുകൾ ഇപ്പോ ഓർമ്മേല്ല്യ. എങ്കിലും ഒരു രാമകൃഷ്ണ ആശ്രം metro station ലാണ് ഞാൻ സ്ഥിരമായി ഇറങ്ങിയിരുന്നത്. Delhiലെ തിരക്ക് ആസ്വദിച്ച് കൊണ്ട് ഞാൻ Google map ഉം നോക്കി നടന്നു. മുന്നോട്ടുള്ള യാത്രയിൽ ഏറ്റവും കൂടുതൽ ഞാൻ depend ചെയ്ത സ്ഥലത്തേയ്ക്ക്. ഒരു കൂട്ടുകാരന്റെ അടുത്ത്ന്ന് ആണ് Backpackers Panda എന്ന hostel നെ പറ്റി ഞാൻ ആദ്യം കേൾക്കണത്. ചുരുങ്ങിയ ചിലവിൽ ഇത്തരം backpackers ന് താമസിക്കാൻ ഉള്ള സൗകാര്യം. തപ്പി പിടിച്ച് എത്തി. Book ചെയ്ത room ൽ ...