ഹിന്ദി ഥോടാ മാലൂം (Travelogue series- 3)

21-ാം തീയ്യതി വെളുപ്പിന് 4 മണിക്കോ മറ്റോ ആണ് flight. തലേന്ന് രാത്രി തന്നെ ഞാൻ വീട്ടീന്ന് ഇറങ്ങി. KSRTC standന്ന് നെടുമ്പാശേരി airport ലേക്ക് low floor bus പിടിച്ചു. മനസ്സ് മൊത്തം thrill അടിച്ച് ഇരിക്കുകയാണ്. ഇറങ്ങണേനു മുൻപ് അച്ഛൻ പറഞ്ഞത് ഇത്രേള്ളൂ. എന്തായാലും പോവാണ്, കുട്ടന് പോണംന്ന് തോന്നണ സ്ഥലങ്ങളിൽ ഒക്കെ പോയിട്ട് വന്നാൽ മതി. വേറെന്ത് വേണം. എനിക്ക് പിന്നെ ഈ സമയത്തിന്റെ അസ്ക്കിത ലേശം കൂടുതൽ ഉള്ളോണ്ട് വളരെ നേരത്തെ തന്നെ airport എത്തി പറക്കാൻ ready ആയി ഇരുന്നു. ഇത്തരം സന്ദർഭങ്ങളിൽ excitement കാരണം ഉറങ്ങാൻ പറ്റില്ല. അതോണ്ട് കയ്യിലുണ്ടാർന്ന diary എടുത്ത് ആ excitement മൊത്തം അതിനോട് തീർത്തു. സമയമായപ്പോ flight ൽ കേറി, window seat തന്നെയായിരുന്നു. അതിപ്പോ നിർബന്ധാ. KSRTC ആണെങ്കിലും flight ആണെങ്കിലും car ആണെങ്കിലും window seat must ആണ്. അങ്ങനെ പുറത്തേയ്ക്ക് നോക്കി ഇരുന്നു. മേഘങ്ങളുടെ മുകളിലൂടെ പറന്ന് ഉദയ സൂര്യനെ ഒരേ level ൽ കണ്ടത് ഒക്കെ ഓർമ്മേണ്ട്. പിന്നീട് കണ്ണ് തുറക്കുമ്പോൾ announcement കേൾക്കാ. Oh no, ഞാൻ ഉറങ്ങി പോയി. Delhi-ൽ land ചെയ്തിരിക്കുന്നു. ജീവിതത്തിൽ ആദ്യായിട്ട...