തണുപ്പ് (Travelogue series- 9)
രാവിലെ മുതൽ തുടങ്ങിയ നടത്തോം കുതിര സവാരിയും ഒക്കെ എന്നെ നല്ല പോലെ tired ആക്കീണ്ട്. എന്നാലും രാത്രിയിലെ Shimlaയുടെ ഭംഗി കാണണമെന്നുറപ്പിച്ച് ഞാൻ Kufriയിൽ നിന്നും മടങ്ങി. തണുപ്പ് അരിച്ചു കേറുന്നുണ്ട്. നടക്കുമ്പോ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടായി തുടങ്ങി. എന്തായാലും നടന്നു. Shimla Mall Road ലേയ്ക്ക്. ഒരു പ്രധാനപ്പെട്ട shopping center ആണ്. നല്ല തിരക്കിണ്ട്. ഞാൻ ഒരു French fries വാങ്ങി കഴിച്ചു കൊണ്ട് നടന്നു. മലയാളികളെ കാര്യായ ട്ടൊന്നും കാണണില്ല്യ. ഇരിക്കാൻ ഒരു bench കിട്ടിയപ്പോ കുറച്ച് നേരം ഇരുന്നു. കാൽ നല്ല വേദനയാണ്. രാവിലെ ice ൽ വീണതിന്റെ ഒക്കെ ഇപ്പഴല്ലെ ശരിക്കും അറിയണെ. അവിടുന്ന് മുകളിലേയ്ക്ക് കേറി പോയാൽ അവിടെ ഹനുമാന്റെ ഒരു അമ്പലമിണ്ട്. വളരെ വലിയ പ്രതിമയൊക്കെയാണ്. പക്ഷെ അതിനു കൂടി നിന്നാൽ എന്റെ കാര്യത്തിൽ ഒരു തീരുമാനാവും എന്ന് ഉറപ്പായി. അതോണ്ട് അവിടെ ഇങ്ങനെ കറങ്ങി നടന്നു. ഇടയ്ക്ക് ആ തണുപ്പത്ത് ഒരു ice cream with hot chocolate sauce ഉം വാങ്ങി കഴിച്ചു. ആ sauce ഒക്കെ പെട്ടെന്നാണ് കട്ടിയാവണെ. വിശപ്പും അത്യാവശ്യമുള്ളോണ്ട് ഭയങ്കര taste. ഒരു ചെറിയ hotel ൽ കേറി. അവരുടെ special എന്തോ ഒരു കറിയും ...