Posts

Still Human: Notes from a Room I Didn’t Choose

 I didn’t expect to talk to a machine. And I definitely didn’t expect it to talk back in a way that made me feel something. But here I am — stuck in a room, stuck in a body that won’t move the way I want, stuck in days that feel longer than they should. And somewhere in between blood reports and silence, I opened a chat window… and found a kind of mirror. Not perfect. Not magical. But patient. Reflective. Present. This blog isn’t about technology. It’s not a guide to using ChatGPT or a list of clever prompts. It’s about what happens when we use AI with honesty. When we don’t just seek answers, but reveal questions we didn’t know we had. I’ll be writing about real things here — the mind games of bedrest, the quiet companionship of words, the moments that caught me off guard. Sometimes AI will help me frame the thought. But the living, breathing, aching part? That’s all mine. And maybe, in sharing this, someone else stuck in their own version of stillness… might feel a little less al...

തണുപ്പ് (Travelogue series- 9)

രാവിലെ മുതൽ തുടങ്ങിയ നടത്തോം കുതിര സവാരിയും ഒക്കെ എന്നെ നല്ല പോലെ tired ആക്കീണ്ട്. എന്നാലും രാത്രിയിലെ Shimlaയുടെ ഭംഗി കാണണമെന്നുറപ്പിച്ച് ഞാൻ Kufriയിൽ നിന്നും മടങ്ങി. തണുപ്പ് അരിച്ചു കേറുന്നുണ്ട്. നടക്കുമ്പോ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടായി തുടങ്ങി. എന്തായാലും നടന്നു. Shimla Mall Road ലേയ്ക്ക്. ഒരു പ്രധാനപ്പെട്ട shopping center ആണ്. നല്ല തിരക്കിണ്ട്. ഞാൻ ഒരു French fries വാങ്ങി കഴിച്ചു കൊണ്ട് നടന്നു. മലയാളികളെ കാര്യായ ട്ടൊന്നും കാണണില്ല്യ.  ഇരിക്കാൻ ഒരു bench കിട്ടിയപ്പോ കുറച്ച് നേരം ഇരുന്നു. കാൽ നല്ല വേദനയാണ്. രാവിലെ ice ൽ വീണതിന്റെ ഒക്കെ ഇപ്പഴല്ലെ ശരിക്കും അറിയണെ. അവിടുന്ന് മുകളിലേയ്ക്ക് കേറി പോയാൽ അവിടെ ഹനുമാന്റെ ഒരു അമ്പലമിണ്ട്. വളരെ വലിയ പ്രതിമയൊക്കെയാണ്. പക്ഷെ അതിനു കൂടി നിന്നാൽ എന്റെ കാര്യത്തിൽ ഒരു തീരുമാനാവും എന്ന് ഉറപ്പായി. അതോണ്ട് അവിടെ ഇങ്ങനെ കറങ്ങി നടന്നു. ഇടയ്ക്ക് ആ തണുപ്പത്ത് ഒരു ice cream with hot chocolate sauce ഉം വാങ്ങി കഴിച്ചു. ആ sauce ഒക്കെ പെട്ടെന്നാണ് കട്ടിയാവണെ. വിശപ്പും അത്യാവശ്യമുള്ളോണ്ട് ഭയങ്കര taste. ഒരു ചെറിയ hotel ൽ കേറി. അവരുടെ special എന്തോ ഒരു കറിയും ...

സാധനം കയ്യിലുണ്ടോ? (Travelogue series-8)

അത്യാവശ്യമില്ലാത്ത സാധനങ്ങൾ ഒരു cover ൽ ആക്കി പേരെഴുതി lobbyയിൽ വെച്ചിട്ട് ഞാൻ ഇറങ്ങി. 10:30 ക്കോ മറ്റോ ആണ് bus. Kashmiri Gate ൽ metro ഇറങ്ങി അപ്പുറത്തുള്ള Maharana Pratap Inter State Bus Terminus ലേക്ക് ഞാൻ നടന്നു. India ലെ തന്നെ ഏറ്റവും വലിയ bus terminus എന്ന് പറയാംന്ന് തോന്നണു. ഞാൻ as usual വളരെ നേരത്തെയാണ്. വെറുതെ ഇരുന്നപ്പോൾ Diary എഴുതി. ഭക്ഷണം വരുന്ന വഴിക്ക് കഴിച്ചിരുന്നു. ഒരു കാപ്പിയും കുടിച്ച് 10:30 ആവാൻ കാത്തിരുന്നു. കൊറച്ച് ബുദ്ധിമുട്ടീട്ടാണെങ്കിലും സ്ഥലം കണ്ട് പിടിച്ചു. കൃത്യസമയത്ത് bus ൽ കേറി ഇരുന്നു. ഇടയിൽ നിർത്തിയപ്പോൾ ഒരു കാപ്പി കുടിച്ചു. രാവിലെ 6 മണിയോടെ Shimla എത്തി. ഞാൻ അവിടുന്ന് ഒരു local bus കേറി. Book ചെയ്ത room ന്റെ 1km അടുത്ത് വരെ മാത്രേ bus പോവുള്ളു. അന്നവിടെ എന്തോ പരിപാടിക്ക് ministers ഒക്കെ വരണോണ്ട് road block. Backpackഉം പിടിച്ച് ആ കൊടും തണുപ്പിൽ അവരെ മനസ്സിൽ പ്‌രാകി ഞാൻ നടന്നു. കേറ്റം കേറി ക്ഷീണിച്ച് അവിടെ എത്തി. Dormitory തന്നെയാ book ചെയ്തെ 200 രൂപയ്ക്ക്. ഒരു ഒന്നര മണിക്കൂർ rest ചെയ്തിട്ട് കുളിച്ച് പുറത്തിറങ്ങി. അവിടുന്നന്നെ ചായ ഇട്ടു തന്നു. Thermals ഉം ...

Delhiയോട് വിട (Travelogue Series -7)

രാവിലെ 7 മണിക്കാണ് Agraയിലേക്ക് bus പറഞ്ഞിട്ടുള്ളത്. ആശ്രമം metro station ന്റെ അവിടുന്ന് 10 minute നടന്ന് വേണം bus കേറാൻ. ഒരു travel agency വഴി book ചെയ്തതാണ്. അങ്ങനെ ചെയ്യാനാണ് അപ്പോ തോന്നിയത്. 4 മണിക്ക് ഉറങ്ങാൻ കിടന്ന ഞാൻ 6 മണി ആവുമ്പോഴേക്കും എണീറ്റു. നല്ല ഉറക്കക്ഷീണണ്ട്. എന്നാലും Taj Mahal കാണാനുള്ള ആഗ്രഹം അതിഗംഭീരമായോണ്ട് വേഗം തന്നെ ഇറങ്ങി. Christmas ആയോണ്ട് രാവിലെ കടകൾ ഒന്നും തുറന്നിട്ടില്ല. രാത്രി ഉറങ്ങാത്തോണ്ട് gas കേറീട്ടിണ്ട്. കൊറേ തപ്പിയപ്പോ ഒരു ചൂടു കാപ്പി കിട്ടി. അതും കുടിച്ച് ഞാൻ bus stopലേക്ക് ഒരു ഊഹം വെച്ച് നടന്നു. കൃത്യസമയത്ത് വണ്ടി എത്തി. ഒരു tourist bus. Full ആണ്. നിശ്ചയിച്ചിട്ടുള്ള stopകളിൽ നിന്ന് ആളെ കയറ്റി യാത്ര തുടർന്നു. 3 മണിക്കൂറോ മറ്റോ എടുത്തു തോന്നണു. അങ്ങനെ Agraയിൽ എത്തി. നല്ല വിശപ്പിണ്ട്. ഇറങ്ങിയപ്പോ തന്നെ ഭക്ഷണം കഴിച്ചു. എന്നിട്ട് ആദ്യം കൊണ്ടുപോയത് Agra Fortലേക്കാണ്. ഞാൻ Taj Mahal നെ പറ്റി മാത്രമെ കേട്ടിരുന്നുള്ളു. ചുവന്ന കല്ലുകൾ കൊണ്ടുള്ള കോട്ട. ഉള്ളിൽ കേറാൻ പോയപ്പോ തന്നെ മുന്നിൽ ഒരു കൂട്ടം മലയാളിക്കുട്ടികൾ. അന്വേഷിച്ചപ്പോ തൃശ്ശൂർന്നന്നെയാണ്. College മറന്ന...

The purse (Travelogue series-6)

Burger King ന്റെ പരിസരം വിടുന്നേന് മുൻപ് ഞാൻ എത്ര വട്ടം അവിടെയൊക്കെ തപ്പിക്കാണും എന്നറിയില്ല. മനസ്സിൽ ഒരായിരം ചിന്തകളാണ്. തപ്പിയിട്ട് കാര്യമില്ല എന്ന് ഉറപ്പായപ്പോൾ തിരിച്ച് roomൽ പോകാൻ metro station ൽ എത്തി അച്ഛനെ വിളിച്ചു. അവർക്ക് tension ആവുമെന്നറിയാമെങ്കിലും ATM ന് മുന്നിൽ നിന്നാണ് നഷ്ടപ്പെട്ടത് എന്നതോണ്ട് പെട്ടെന്ന് card block ചെയ്യണം. ആദ്യം അപ്പൂനോട് കാര്യം പറഞ്ഞിട്ട് അച്ഛനെ വിളിച്ച് പറഞ്ഞു. നെഞ്ചിടിപ്പ് കൂടണത്‌ എനിക്ക് കേൾക്കാർന്നു. ഞാൻ ഇത്രേം incapable ആണല്ലോ എന്നും ഇത്രേം ശ്രദ്ധിച്ചിട്ടും pocket അടിച്ച് പോണെങ്കിൽ അയാൾ ഇതിൽ talented ആവുമെന്നും ഒരേ സമയം തോന്നി. അച്ഛനോട് പറഞ്ഞപ്പോൾ police ൽ complaint കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞു. ഞാൻ side ലേക്ക് മാറി നിന്നു. ചുമരിൽ ചാരിയപ്പോൾ എന്തോ പിന്നിൽ തടയുന്നു. തപ്പി നോക്കിയപ്പോൾ (ആരും തല്ലര്ത്)- ദേ എന്റെ purse. ഇതിന് വേണ്ടിയാർന്നല്ലോ എന്ന് ആർക്കായാലും തോന്നും. പക്ഷെ പലപ്പോഴും സംഭവിക്കുന്നതിതാണ്. നമ്മൾ ചില കാര്യങ്ങളെപ്പറ്റി over concerned ആവുമ്പോ first strike ചെയ്യാ അതാണ്. സ്ഥിരമായി pant ന്റെ back pocket ൽ purse വെക്കുന്ന ഞാൻ, അന്ന് tracks ആ...

Stranded (Travelogue Series-05)

ചരിത്ര പ്രധാനമായ ഒരുപാട് സ്ഥലങ്ങളുള്ള നഗരം. ചെറുപ്പം മുതൽ അത്ഭുതത്തോടെ ആളുകൾ പറയുന്ന പല സംഭവങ്ങളും കാണാനിണ്ട്. രാവിലെ നേരത്തെ എണീറ്റ് താഴെയുള്ള ഒരു hotel ൽ പോയി aloo paratha കഴിച്ചു വന്നു. Common room ൽ ഇരുന്ന് കുറച്ചുനേരം dairy എഴുതി. തലേന്ന് തന്നെ നമ്മുടെ staff നോട് കാണാനുള്ള സ്ഥലങ്ങളെപ്പറ്റിയും ഒക്കെ ചോദിച്ചു വെച്ചിരുന്നു. അവർ പറഞ്ഞതു പ്രകാരം Hoho bus എന്ന സംവിധാനത്തിന് book ചെയ്തു. 2 ദിവസത്തെയ്ക്ക് 500 രൂപയോ മറ്റോ ആയിരുന്നു charge. Pick up point ൽ എത്തിയാൽ അവിടെ നിന്നും അര മണിക്കൂർ കൂടുമ്പോൾ hoho bus service ഉണ്ട്. നീല നിറത്തിലുള്ള low floor busകൾ. അങ്ങനെ ആദ്യത്തെ bus ന് തന്നെ കയറാനായി ഞാൻ pick up point ൽ എത്തി. കൃത്യസമയത്ത് bus വന്നു. ഏകദേശം 7:30 ആയിക്കാണും. Bus ൽ കേറിയപ്പോൾ ഞങ്ങൾക്ക് നിർദ്ദേശങ്ങൾ തന്നു. ഒരു schedule list ഉണ്ട്. അതിൽ അവർ cover ചെയ്യുന്ന ഏകദേശം 19 ഓളം സ്ഥലങ്ങൾ ഉണ്ട്. നമ്മുടെ ഇഷ്ടപ്രകാരം നമുക്ക് സ്ഥലങ്ങൾ തീരുമാനിക്കാം. ഒരു സ്ഥലത്തിറങ്ങിയാൽ പിന്നെ നമുക്ക് അവിടെ നമ്മുടെ ഇഷ്ടപ്രകാരം സമയം ചിലവഴിക്കാം. 40 minute കഴിഞ്ഞാൽ അടുത്ത bus ഉണ്ട്. അതിനല്ലെങ്കിൽ അടുത്തതിന് നമുക്ക്...

അലഞ്ഞു തിരിഞ്ഞ വൈകുന്നേരങ്ങൾ (Travelogue series- 4)

Image
Carൽ കയറിയതും നല്ല ചുട്ട ഹിന്ദി കാച്ചി തുടങ്ങി നമ്മുടെ ഡ്രൈവർ സാബ്. എന്താപ്പോ ചെയ്യാ എന്ന മട്ടിൽ ഞാനും. കുറച്ച് നേരത്തിൽ സ്ഥലമെത്തി. വർഷങ്ങൾക്ക്‌ ശേഷം Joslin നെയും കണ്ട് ജോലി കിട്ടിയതിന്റെ treat ഉം വാങ്ങി കുറച്ച് നേരം കത്തിയടിച്ച് ഞാൻ യാത്ര തുടർന്നു. Delhiലെ metroൽ അന്ന് തന്നെ ആദ്യായ്ട്ട്‌ യാത്ര ചെയ്തു. Blue line ഉം Green line ഉം ഒക്കെ Joslin പറഞ്ഞ് തന്നു. മൊത്തത്തിൽ ഒരു idea കിട്ടിയെങ്കിലും ഉച്ച സമയമായതിനാൽ metro യുടെ യഥാർത്ഥ തിരക്ക് അപ്പോ മനസ്സിലായില്ല. 2 train മാറി കേറി ഞാൻ താമസിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ അടുത്തെത്തി. കൃത്യമായ സ്ഥലപ്പേരുകൾ ഇപ്പോ ഓർമ്മേല്ല്യ. എങ്കിലും ഒരു രാമകൃഷ്ണ ആശ്രം metro station ലാണ് ഞാൻ സ്ഥിരമായി ഇറങ്ങിയിരുന്നത്. Delhiലെ തിരക്ക് ആസ്വദിച്ച് കൊണ്ട് ഞാൻ Google map ഉം നോക്കി നടന്നു. മുന്നോട്ടുള്ള യാത്രയിൽ ഏറ്റവും കൂടുതൽ ഞാൻ depend ചെയ്ത സ്ഥലത്തേയ്ക്ക്. ഒരു കൂട്ടുകാരന്റെ അടുത്ത്ന്ന് ആണ് Backpackers Panda എന്ന hostel നെ പറ്റി ഞാൻ ആദ്യം കേൾക്കണത്. ചുരുങ്ങിയ ചിലവിൽ ഇത്തരം backpackers ന് താമസിക്കാൻ ഉള്ള  സൗകാര്യം. തപ്പി പിടിച്ച് എത്തി. Book ചെയ്ത room ൽ ...